നിവിൻ പോളിയുടെ പടവെട്ടിൻ്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളിൽ; ആഘോഷമാക്കാൻ തൈക്കുടം ബ്രിഡ്ജും

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നാളെ തിരുവനന്തപുരം ലുലു മാളിൽ നടക്കും. വൈകീട്ട് 6 മണിക് നടക്കുന്ന ചടങ്ങിൽ നിവിൻ പോളിക്കൊപ്പം ചിത്രത്തിന്റെ അണിയറ പ്രവർത്തകരും പങ്കെടുക്കും.

പ്രശസ്ത മ്യൂസിക് ബാൻഡ് ആയ തൈക്കുടം ബ്രിഡ്‌ജ്‌ ഒരുക്കുന്ന സംഗീതനിശ ചടങ്ങിന് മാറ്റുകൂട്ടും. തൈക്കുടം ബാൻഡ് അംഗമായ ഗോവിന്ദ് വസന്തയാണ് പടവെട്ടിന്റെ സംഗീത സംവിധായകൻ. പ്രവേശം സൗജന്യമാണ്.

ഒക്ടോബർ 21ന് പുറത്തിറങ്ങുന്ന ചിത്രം സണ്ണി വെയിൻ പ്രൊഡക്ഷൻസിന്റെ സഹകരണത്തിൽ സാരിഗമ നിർമ്മിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്യുന്നത് ലിജു കൃഷ്ണൻ ആണ്. അദിതി ബാലൻ, ഷമ്മി തിലകൻ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഛായാഗ്രഹണം - ദീപക് ഡി മേനോൻ, എഡിറ്റർ - ഷഫീഖ് മുഹമ്മദ് അലി, സംഗീതം - ഗോവിന്ദ് വസന്ത, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിജിത്ത് ദേബ്, ആർട്ട് - സുഭാഷ് കരുൺ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവീ, ലിറിക്സ് - അൻവർ അലി, മേക്കപ്പ് - റോണെക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ - മഷർ ഹംസ.

Advertisment