വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബി വയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ സോഫിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി

New Update

publive-image

കൊച്ചി: വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ പ്രശസ്ത യൂട്യൂബർ ജോബി വയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ സിനിമ "സോഫിയുടെ" ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ റിലീസായി. മികച്ച പ്രതികരണമാണ് പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു റൊമാന്റിക് മൂഡിലാണ് ഈ പ്രണയചിത്രം ഒരുക്കിയിരിക്കുന്നത്.

Advertisment

മുംബൈ മോഡൽസായ സ്വാതി, തനൂജ എന്നിവരോടൊപ്പം അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര, ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ, സജിൻ, പ്രശാന്ത് കായംകുളം, ഡിപിൻ, റജീന, സുനിൽ നാഗപ്പാറ, ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.

സ്ക്രിപ്റ്റ്: ഒല്ലാ പ്രകാശ്‌ &ജോബി വയലുങ്കൽ, ഡി.ഒ.പി: അനൂപ് മുത്തിക്കാവിൽ, എഡിറ്റർ: ടിനു തോമസ്, ലിറിക്‌സ്: സ്മിത സ്റ്റാൻലി & ബിജു ജോൺ, മ്യൂസിക്: ആർ.ആർ ബ്രദഴ്സ് & അബേൽ ജോളി, ആർട്ട്‌: അനന്ദു മോഹൻ, കോസ്റ്റുംസ് സോനു & അർച്ചാ ഭരതൻ, മേക്കപ്പ്: ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോസിയേറ്റ് ഡയറക്ടർ മധു പി നായർ, ഡി.ഐ.രഞ്ജിത്ത് കെ സ്റ്റുഡിയോസ്, പ്രൊജക്റ്റ്‌ ഡിസൈനർ: അഖിൽ കൊല്ലം & അഖിൽ മുരളീധരൻ, സ്റ്റുഡിയോ: കെ സ്റ്റുഡിയോ & 916 ഫൈനൽ ഔട്ട് കൊച്ചിൻ, ലോക്കേഷൻ മാനേജർ: നവാസ് വർക്കല & ജിഷ്ണു ഇടപ്പാവൂർ, സ്പോട്ട് എഡിറ്റർ: അനുരാജ് ശരത്, പി.ആർ.ഒ: എ.എസ്ദിനേശ്, ഡിസൈൻ: എം. ഡിസൈൻസ്, ഓൺലൈൻ പ്രൊമോഷൻ: മുബാറക്ക് പുതുക്കോട്.

Advertisment