മലയാള സിനിമയിലേക്ക് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിലൂടെ മറ്റൊരു സംവിധായകൻ കൂടി.!

author-image
ജൂലി
Updated On
New Update

publive-image

എന്നും മികച്ച ചിത്രങ്ങളും, കയ്യടികളിലൂടെ പ്രേക്ഷക പ്രശംസകളും ഏറ്റു വാങ്ങുന്ന നിർമ്മാതാക്കളിൽ ഒരാളാണ് ആഷിക് ഉസ്മാൻ. ഈ ഇടെ പുറത്തിറങ്ങി മെഗാഹിറ്റ് ആയി മാറി ഖാലിദ് റഹ്മാന്റെ സംവിധാന മികവിൽ ടോവിനോ തോമസ് മുഖ്യ വേഷം കൈകാര്യം ചെയ്ത "തല്ലുമാല" ഇതിനൊരു ഉത്തമ ഉദാഹരണമാണ്.

Advertisment

നല്ലൊരു ചിത്രം പുറത്തിറങ്ങാൻ വെറും സാമ്പത്തിക നേട്ടങ്ങൾ മാത്രം ലക്ഷ്യം വെച്ചുള്ള നിർമ്മാണ കമ്പനികളിൽ നിന്നും തീർത്തും വേറിട്ടു നിൽക്കുന്നതാണ് 'ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസ്' എന്ന ബാനർ. ഇപ്പോൾ ഇതാ പ്രസ്തുത നിർമ്മാണ കമ്പനിയുടെ അടുത്ത ചിത്രത്തിലൂടെ കഴിവുറ്റ മറ്റൊരു പുതുമുഖ സംവിധയകനെ കൂടി മലയാള സിനിമക്ക് ലഭിക്കുകയാണ്.

തല്ലുമാലയുടെയേയും അയൽ വാശിയുടെയേയും സഹ സംവിധായനായ നഹാസ് നാസറാണ് ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത്. 'കെട്ടിയോളാണെന്റെ മാലാഖ'എന്ന സൂപ്പർ ഹിറ്റ് സിനിമക്ക് ശേഷം അജി പീറ്റർ തങ്കം തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. ഈ സിനിമയുടെ കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ പുറത്തുവിടുന്നത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം.വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Advertisment