തമിഴ് നടന്‍ ശരത് കുമാര്‍ ആശുപത്രിയില്‍

New Update

publive-image

ചെന്നൈ: ഒട്ടേറെ മലയാള സിനിമകളില്‍ ഉള്‍പ്പെടെ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്ത തമിഴ്‌നടനാണ് ശരത് കുമാര്‍. ഇപ്പോഴിതാ ശരത് കുമാര്‍ ആശുപത്രിലാണെന്നാണ് വിവരം. അദ്ദേഹത്തിന്റെ അസുഖം സംബന്ധിച്ച് ആശുപത്രി അധികൃതര്‍ വെളിപ്പടുത്തിയിട്ടില്ലെങ്കിലും ചില സൂചനകള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശരത് കുമാറിന് ശാരീരിക അസ്വാസ്ഥ്യമുണ്ട് എന്നാണ് വാര്‍ത്തകള്‍. അതിസാരം കാരണം അദ്ദേഹം ക്ഷീണിതനായിരുന്നുവത്രെ. പിന്നീടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisment

നിര്‍ജലീകരണം കാരണമാണ് ആശുപത്രിയില്‍ തുടരുന്നതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭാര്യയും നടിയുമായ രാധിക, മകള്‍ വരലക്ഷ്മി ശരത് കുമാര്‍ എന്നിവര്‍ അദ്ദേഹത്തോടൊപ്പം ആശുപത്രിയിലുണ്ട്. അപ്പോളോ അധികൃതര്‍ രോഗ കാരണം സംബന്ധിച്ച ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.

Advertisment