"ഒരു അഡാർ ലൗ"ന് ശേഷം ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രം "മിസ്സിങ്ങ് ഗേൾ"

author-image
ജൂലി
New Update

publive-image

മലയാള സിനിമയിലെ എക്കാലത്തേയും സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിയുടെ പുതിയ ചിത്രത്തിൻ്റെ പേര് പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ സിദ്ദിഖ്. "മിസ്സിങ് ഗേൾ" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ അനൗൺസ്മെൻ്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.സിദ്ദിഖ് ലാൽ ഉൾപ്പടെ കഴിഞ്ഞ 40 വർഷത്തിനിടെ നിരവധി ടെക്നീനീഷ്യൻമാരെയും, ഹിറ്റ് സിനിമകളും, ആദ്യ സിനിമയായ 'നോക്കെത്താ ദൂരത്ത് കണ്ണുംനട്ട്' മുതൽ അവസാന പുറത്തിറങ്ങിയ 'ഒരു അഡർ ലവ്' വരെ ഒരു പിടി പുതുമുഖങ്ങളേയും മലയാള സിനിമയിലേക്ക് സമ്മാനിച്ച നിർമ്മാതാവാണ് ഔസേപ്പച്ചൻ വാളക്കുഴി.

Advertisment

ഒരു അഡർ ലവിന് ശേഷം നായകൻ, നായിക, സംവിധാകൻ, തിരക്കഥാകൃത്ത്, സംഗീത സംവിധാകൻ ഉൾപ്പടെ പുതുമുഖങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്ന ചിത്രമായിരിക്കും തൻ്റെ 21മത്തെ സിനിമയെന്ന് ഔസേപ്പച്ചൻ വ്യക്തമാക്കി. ഒത്തിരി നല്ല ഗാനങ്ങൾ നൽകിയ മുൻ ചിത്രങ്ങൾ പോലെ തന്നെ ഈ ചിത്രത്തിലും നല്ല ഗാനങൾക്ക് പ്രാധാന്യമുണ്ടാവുമെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രീകരണം പൂർത്തിയാക്കി ഉടൻ റിലീസിനെത്തുന്ന ചിത്രത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്.

Advertisment