ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി 'സ്വതന്ത്ര'

New Update

publive-image

കൊച്ചി: ഷോർട് മൂവിയുടെ ചരിത്രത്തിൽ ആദ്യമായി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങി 'സ്വതന്ത്ര'. ഷോർട്ട് മൂവിയുടെ ടൈറ്റിൽ പോസ്റ്റർ പ്രശസ്ത സിനിമതാരം സിനി എബ്രഹാം തന്റെ ഫേസ്ബുക് പേജ് വഴി റിലീസ് ചെയ്തു. തെലുങ്ക് ടൈറ്റിൽ പോസ്റ്ററാണ് ഇറങ്ങിയത്. മറ്റു ഭാഷ പോസ്റ്ററുകളും ഉടൻ ഇറങ്ങും.

Advertisment

നിരവധി സിനിമ-ഷോർട് മൂവികൾക്ക് പി.ആർ.ഒ വർക്ക്‌ ചെയ്ത മുബാറക്ക് പുതുക്കോടാണ് കഥയും സംവിധാനവും. തിരക്കഥ, സംഭാഷണം ജന്നത്ത്. നിർമാണം എ വൺ പ്രൊഡക്ഷൻസ്, സഹ നിർമാണം നന്ദഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ വിഷ്ണു രാമദാസാണ്, അസോസിയേറ്റ് ഡയറക്ടർ വിഘ്‌നേഷ് ശിവദാസ്, ജിഷ്ണു, ക്രീയേറ്റീവ് കോൺട്രിബ്യൂട്ടർ-എസ്.പ്രേംനാഥ്.

മലയാളം, തെലുങ്ക്, ഹിന്ദി, തമിഴ് തുടങ്ങിയ ഭാഷകളിൽ ഒരേ സമയം യൂട്യൂബിൽ റിലീസ് ചെയ്യും. മലയാളത്തിൽ ആദ്യമായാണ് ഒരു ഷോർട് മൂവി പാൻ ഇന്ത്യൻ റിലീസിന് ഒരുങ്ങുന്നത്.

Advertisment