ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകത്തിൽ ടോവിനോ തോമസും സൗബിൻ ഷാഹിറും അഭിനയിക്കുന്നു. തെലുങ്ക് ആസ്ഥാനമായുള്ള പ്രൊഡക്ഷൻ ഹൗസായ മൈത്രി മൂവി മേക്കേഴ്സിന്റെയും ഗോഡ്സ്പീഡിന്റെയും പിന്തുണയോടെ, വരാനിരിക്കുന്ന ഈ ചിത്രം വലിയ തോതിൽ നിർമ്മിക്കാനാണ് പദ്ധതിയിടുന്നത്. ഏപ്രിലിൽ ചിത്രീകരണം തുടങ്ങാനായിരുന്നു അണിയറപ്രവർത്തകർ തീരുമാനിച്ചിരുന്നതെങ്കിലും ടൊവിനോയുടെ തിരക്കുകൾ കാരണം ജൂണിലേക്ക് മാറ്റാനാണ് അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.
നവാഗതനായ ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ആക്ഷൻ-സാഹസിക ചിത്രമായ അജയന്റെ രണ്ടാം മോചനം (എആർഎം ) എന്ന ചിത്രത്തിലാണ് താരം ഇപ്പോൾ പ്രവർത്തിക്കുന്നത്. എആർഎം -ന്റെ ഷൂട്ടിംഗ് വൈകുന്നതാണ് നടികർ തിലകത്തിന്റെ നിർമ്മാതാക്കളെ അവരുടെ പ്ലാനുകൾ മാറ്റാൻ പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ട്.
ജോജു ജോർജ്ജ് നായകനായ സ്റ്റാർ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് സുവിൻ സോമശേഖരനാണ് നടികർ തിലകത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആൽബിയുടെ ഛായാഗ്രഹണവും യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്ന് സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രമാണിത്.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്ത് ജനജീവിതം ദുസഹമാവുമ്പോഴും സർക്കാർ ധൂർത്ത് തുടരുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. ചിന്താ ജെറോമിന് കുടിശ്ശികയായി ലക്ഷങ്ങൾ കൊടുക്കുന്ന സർക്കാർ, അടുത്ത മാസം ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂട്ടി ജനങ്ങളുടെ നടുവൊടിക്കാനാണ് ശ്രമിക്കുന്നതെന്നും സ്വജനപക്ഷപാതവും അഴിമതിയുമാണ് ഈ സർക്കാരിന്റെ കൈമുതലെന്നും സുരേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു. കെ സുരേന്ദ്രന്റെ വാക്കുകൾ ഇങ്ങനെ; ‘വൻകിട കുത്തകക്കാരുടെ നികുതി പിരിക്കാതെ സാധാരണക്കാരെ പിഴിയുകയാണ് പിണറായി സർക്കാരിന്റെ ഹോബി. കേരളത്തെ പിണറായി […]
കുഞ്ചാക്കോ ബോബൻ, ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ‘ചാവേർ’ എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനാണ് തന്റെ സോഷ്യൽമീഡിയ അക്കൗണ്ടിലൂടെ ടീസർ ഔദ്യോഗികമായി പുറത്തുവിട്ടത്. അടിമുടി സസ്പെൻസ് നിറച്ചാണ് ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ എത്തിയിരിക്കുന്നത്. അജഗജാന്തരത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചാവേർ. നേരത്തേ, തിയേറ്ററുകളിൽ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം ലഭിച്ചിരുന്നു. നടനും സംവിധായകനുമായ ജോയ് മാത്യുവാണ് ചാവേറിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ […]
പ്രമുഖ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ സാംസംഗിന്റെ ഏറ്റവും പുതിയ മോഡലായ സാംസംഗ് ഗാലക്സി എസ്23യുടെ വില ഉയരാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം, യുഎസ് ഒഴികെയുള്ള എല്ലാ വിപണിയിലും വില വർദ്ധനവ് ഉണ്ടാകുമെന്ന സൂചനയാണ് സാംസംഗ് നൽകിയിരിക്കുന്നത്. ഇതോടെ, ഇന്ത്യൻ വിപണിയിൽ നിന്നും സാംസംഗ് ഗാലക്സി എസ്23 സ്വന്തമാക്കാൻ വലിയ തുക ചെലവഴിക്കേണ്ടി വരും. സാംസംഗ് ഗാലക്സി എസ്22 വിറ്റ അതേ വിലയ്ക്ക് സാംസംഗ് ഗാലക്സി എസ്23 യുഎസിൽ വിൽക്കുമെന്നാണ് പ്രതീക്ഷ. സാംസംഗ് ഗാലക്സി എസ്22 സ്മാർട്ട്ഫോണുകളുടെ പ്രാരംഭ വില […]
ആരോഗ്യം നിലനിർത്താൻ, നമ്മുടെ ശരീരത്തിലെ എല്ലാ അവശ്യ പോഷകങ്ങളുടെയും അളവ് പൂർണ്ണമായി നിലനിൽക്കേണ്ടത് പ്രധാനമാണ്. കാരണം ഇവയുടെ കുറവ് മൂലം നിരവധി ശാരീരിക പ്രശ്നങ്ങൾ നേരിടേണ്ടി വരും. പലപ്പോഴും, പോഷകങ്ങളുടെ അഭാവം മൂലം ആളുകൾക്ക് ഗുരുതരമായ രോഗങ്ങളും നേരിടേണ്ടിവരുന്നു. അടുത്തിടെ നടത്തിയ ഒരു സർവ്വേയിൽ ഭയപ്പെടുത്തുന്ന കണക്കുകളാണ് പുറത്തുവന്നത്. സർവ്വേ പ്രകാരം, ഇന്ത്യയിലെ ജനസംഖ്യയുടെ 76 ശതമാനവും വിറ്റാമിൻ ഡിയുടെ കുറവുള്ളതായി കണ്ടെത്തി. നിങ്ങളും വിറ്റാമിൻ ഡിയുടെ കുറവ് നേരിടുന്നുണ്ടെങ്കിൽ, ഞങ്ങൾ നിങ്ങളോട് പറയുന്നത് വിറ്റാമിൻ ഡി […]
ഇന്ത്യൻ വിപണിയിലെ ജനപ്രിയ ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഷവോമി. 2022- ൽ ഷവോമി പുറത്തിറക്കിയ കിടിലൻ സ്മാർട്ട്ഫോണുകളിൽ ഒന്നാണ് റെഡ്മി 10. ഷവോമിയുടെ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 10,000 രൂപയ്ക്ക് താഴെ വാങ്ങാൻ സാധിക്കുന്ന ഹാൻഡ്സെറ്റെന്ന സവിശേഷതയും റെഡ്മി 10- ന് ഉണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം. 6.7 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 680 പ്രോസസറിൽ […]
തിരുവനന്തപുരം: വഴിയരികിൽ വാഹനം നിർത്തി ഡോർ തുറക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കേരളാ പോലീസ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. വഴിയരികിൽ വാഹനം നിർത്തിയിട്ട് ഡോർ തുറക്കുമ്പോൾ പിന്നിലേക്ക് നോക്കാൻ മിക്കപ്പോഴും നമ്മൾ മറന്നു പോകുകയാണ് പതിവ്. എന്നാൽ ഇത് അപകടങ്ങൾ വിളിച്ച് വരുത്തുകയാണ്. പിന്നിൽ നിന്ന് വരുന്ന വാഹനങ്ങൾ ഇത്തരത്തിൽ അപകടത്തിൽപ്പെടാനുള്ള സാധ്യതയേറെയാണെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നു. അതിനാൽ വാഹനം പാതയോരത്ത് നിർത്തിയാൽ റോഡിലേക്കുള്ള ഡോർ തുറക്കുന്നതിനു മുമ്പ് ഒരു നിമിഷം […]
ഏറ്റവും പുതിയ ടെക്4.0 ഉത്പന്നമായ udazH-ന്റെ X8 ഹൈഡ്രജന്‍ വാട്ടര്‍ ബോട്ടിലുകള്‍ വിപണിയിൽ. ഇലക്ട്രോലിസിസ് പ്രക്രിയയിലൂടെയാണ് X8 വാട്ടര്‍ ബോട്ടില്‍ ഹൈഡ്രജൻ നിറഞ്ഞ വെള്ളം ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജൻ വെള്ളവുമായി ബന്ധപ്പെട്ടിട്ടില്ല; അത് അതിന്റെ ശുദ്ധമായ മോളിക്യുലര്‍ രൂപത്തില്‍ നിലനില്ക്കുന്നു. അതുകൊണ്ട് ഇതിന് കുടിവെള്ളത്തിന്റെ രുചി അല്ലെങ്കില്‍ ഗന്ധം എന്നിവയില്‍ ഒരു സ്വാധീനവുമില്ല. ഈ വെള്ളം ചര്‍മത്തിന് ജലാംശം നല്‍കുകയും വീക്കം ഇല്ലാതാക്കുകയും ചെയ്യും. രക്തചംക്രമണം, കായികക്ഷമത എന്നിവ മെച്ചപ്പെടുത്താനും ഊര്‍ജ നില പുനസ്ഥാപിക്കാനും ഇത് സഹായിക്കും. കോശങ്ങളുടെ […]
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള് ബ്ലാസ്റ്റേഴ്സ് ഇന്നു സ്വന്തം മൈതാനത്ത് ബൂട്ടുകെട്ടും. പോയിന്റ് നിലയില്‍ നാലാമതുള്ള ബ്ലാസ്റ്റേഴ്സ് മൂന്നാമതെത്താമെന്ന പ്രതീക്ഷയിലാണ് ഇറങ്ങുന്നുത്. 15 റൗണ്ട് പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇന്നു കളത്തിലിറങ്ങുമ്പോള്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് എതിരാളികള്‍. കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ രാത്രി 7.30നാണ് മത്സരം. പ്രതിരോധ നിരയിലെ പ്രധാന താരങ്ങളുടെ അഭാവമാണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്ന പ്രധാന പ്രശ്നം. റൈറ്റ് ബാക്ക് സന്ദീപ് സിംഗ് പരിക്കേറ്റ് ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാണ്. എഫ് സി […]
തിരുവനന്തപുരം: സ്കൂള്‍ പരിസരത്തെ കടകളിലും മറ്റും വില്പന നടത്തുന്ന മിഠായികള്‍ ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നുണ്ടെന്ന് വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍. ഇതിനാല്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നുമുള്ള മുന്നറിയിപ്പാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മീഷണര്‍ നല്‍കിയിരിക്കുന്നത്. സ്കൂള്‍ പരിസരങ്ങളിലെ കടകളില്‍ ഗുണനിലവാരമില്ലാത്ത മിഠായികള്‍ വില്‍ക്കുന്നുണ്ട് എന്നത് ചൂണ്ടിക്കാട്ടി നിരവധി പരാതികള്‍ ലഭിച്ചിരുന്നു. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. സ്കൂള്‍ പരിസരങ്ങളിലും മറ്റുമുള്ള കടകളില്‍ നിന്ന് മിഠായികള്‍ വാങ്ങുമ്പോള്‍ കൃത്യമായ ലേബല്‍ വിവരങ്ങള്‍ രേഖപ്പെടുത്തിയവ മാത്രം വാങ്ങാന്‍ […]