/sathyam/media/post_attachments/NKZPvSZ68KJEiPOLVFRv.jpg)
പാലക്കാട്:ഒരു തിരിച്ചു വരവ് എന്നതിനപ്പുറം ഒരു ഫീൽഗുഡ് പ്രണയ കഥ എന്നു വേണമെങ്കിൽ പറയാം. ന്റിക്കാക്ക് ഒരു പ്രേമണ്ടാർന്നു ഭാവന ചിത്രം പ്രേക്ഷകശ്രദ്ധ നേടുന്നു. സ്നേഹം, പ്രണയം, വിവാഹം, വിവാഹ മോചനം, വിധവ എന്നിവയെല്ലാം ഇതിനു മുൻപ് സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും, പലതും പലർക്കും റിലേറ്റഡ് ചെയ്യാനാകും എന്നതാണ് എഴുത്തുകാരനും സംവിധായകനുമായ ആദിൽ മൈമൂനത് അഷ്‌റഫ്ന്റെ വിജയം.
കാലഘട്ട മാറ്റം തിരിച്ചറിയാത്ത ജാതീയമായതും തളക്കപ്പെട്ടതുമായ പല വികാരങ്ങളും ഈ കഥയിലൂടെ വിളിച്ചു പറഞ്ഞിട്ടുണ്ട്. ഫീൽഗുഡ് സിനിമയുടെ മുഖരൂപത്തിലെടുത്തിട്ടുള്ള ഈ സിനിമ;ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ് എന്ന, പല കാരണങ്ങളാൽ സുപ്രധാനമായ ഒരു ചരിത്ര നിർമ്മിതിയെ ആഘോഷിക്കുന്നു എന്ന ഒറ്റക്കാരണത്താൽ തന്നെ ഉയർത്തിപ്പിടിക്കേണ്ട സംരംഭമാണ്.
എന്നാൽ, അതോടൊപ്പം ചിലപ്പോഴൊക്കെ അതിലേറെ; സുവ്യക്തമായ ഒരു ഇതിവൃത്തം പ്രസന്നമായ ആഖ്യാനത്തിലൂടെ അവതരിപ്പിച്ചുകൊണ്ട് മാറുന്ന സാമാന്യമലയാളിയെ ചേർത്തു നിർത്തുന്ന ചിത്രത്തിൻറെ മികവും എടുത്തു പറയേണ്ടിയിരിക്കുന്നു.
ആറ് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമെന്ന നിലയില്‍ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയാണിത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ഷറഫുദ്ദീന്‍, സാനിയ റാഫി, അശോകന്‍, അനാര്‍ക്കലി നാസര്‍ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലണ്ടന്‍ ടോക്കീസ്, ബോണ്‍ഹോമി എന്‍റര്‍ടയ്ന്‍മെന്‍റ്സ് എന്നീ ബാനറുകളില്‍ രാജേഷ് കൃഷ്ണ, റെനീഷ് അബ്ദുള്‍ഖാദര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us