'ആദിപുരുഷ്' നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും; സ്റ്റേ ആവശ്യം കോടതി തള്ളി

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

പ്രഭാസ് നായകനായെത്തുന്ന 'ആദിപുരുഷ്' എന്ന ചിത്രം മുൻപ് നിശ്ചയിച്ച തീയതിയില്‍ തന്നെ റിലീസ് ചെയ്യും. ആദിപുരുഷിന്റെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട ഹര്‍ജി ഡല്‍ഹി കോടതി തള്ളിയതോടെയാണ് നേരത്തെ നിശ്ചയിച്ച തീയതിയില്‍ തന്നെ ചിത്രം ഇറങ്ങാനുള്ള അവസരം ഒരുങ്ങിയിരിക്കുന്നത്.രാമായണ കഥയെ ആസ്പദമാക്കി ഓം റൗട്ട് ഒരുക്കുന്ന ഈ ത്രീഡി ചിത്രത്തില്‍ രാമനായി പ്രഭാസും രാവണനായി സെയ്ഫ് അലി ഖാനുമാണ് എത്തുന്നത്.

രാജ് ഗൗരവ് എന്ന അഭിഭാഷകനാണ് റിലീസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നേരത്തെ ഹര്‍ജി നല്‍കിയത്.ആദിപുരുഷില്‍ ശ്രീരാമനെയും ഹനുമാനെയും തുകല്‍ സ്ട്രാപ്പ് ധരിച്ച തരത്തില്‍ കാണിച്ചുവെന്നും ഇത് ശരിയായ ചിത്രീകരണമല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. പുരാണങ്ങളില്‍ രാമന്‍ ശാന്തനാണെങ്കില്‍ സിനിമയില്‍ അദ്ദേഹത്തെ കോപാകുലനായ പോരാളിയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Advertisment