മൂന്നാമത് അന്താരാഷ്ട്ര ഇഫ്റ്റ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു

New Update

publive-image

മൂന്നാമത് അന്താരാഷ്ട്ര ഇഫ്റ്റ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിലേക്ക് (ഇഫ്റ്റ ഐഎസ്എഫ്എഫ് തേര്‍ഡ് എഡിഷന്‍, 2023) എന്‍ട്രികള്‍ ക്ഷണിക്കുന്നു. ഇഫ്റ്റയും ജയ് ഹിന്ദ് ടിവിയും സംയുക്തമായി നടത്തുന്ന ചലച്ചിത്രോത്സവത്തിന് മലയാള സിനിമയിലെ പ്രഗൽഭരായ ചലച്ചിത്ര പ്രതിഭകൾ വിധികര്‍ത്താക്കളാകുന്നു.

Advertisment

ഷോര്‍ട്ട് ഫിലിം, മ്യൂസിക്ക് ആല്‍ബം എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരങ്ങള്‍ ഉണ്ടാവുക. എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 31. മാര്‍ഗനിര്‍ദേശങ്ങള്‍ക്കും എന്‍ട്രി ഫോമിനും ഇവിടെ ക്ലിക്ക് ചെയ്യുക (https://drive.google.com/file/d/1WGX-H5gS5moHUvCPnCfyZVJYHobiiQU1/view?usp=drivesdk).

എൻട്രി ഫീസ് ആയിരം രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. അവസാന റൗണ്ടിൽ എത്തുന്ന സൃഷ്ടികൾ ജയ്‌ഹിന്ദ്‌ ടീവിയില്‍ സംപ്രേഷണം ചെയ്യുന്നതായിരിക്കും. വിജയികൾക്ക് പത്തൊന്‍പത് വിഭാഗങ്ങളിലായി ഒരുക്കിയിട്ടുള്ള ആകർഷകമായ പുരസ്‌കാരങ്ങൾ.

യുവപ്രതിഭകളും പരിചയസമ്പന്നരും ഒരേ വേദിയിൽ തങ്ങളുടെ സൃഷ്ടികളുമായി എത്തുന്നു. ഇത് ചലച്ചിത്രങ്ങളുടെ ഉത്സവം... ഇത് സിനിമയിലെ ജനാധിപത്യം...!

Advertisment