ഷാജി കൈലാസിന്റെ മകൻ ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേയ്ക്ക്

author-image
ഫിലിം ഡസ്ക്
New Update

publive-image

പ്രമുഖ സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് വരുന്നു. എം പി എം പ്രൊഡക്ഷൻസ് ആൻഡ് സെന്റ് മരിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്നാണ് ജഗൻ സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത്. സിജു വിൽസനാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായെത്തുന്നത്. അഹാന കൃഷ്ണ പ്രധാന വേഷത്തിലെത്തിയ കരി എന്ന മ്യൂസിക്കൽ ആൽബം ജഗൻ ഇതിനുമുൻപ് ഒരുക്കിയിട്ടുണ്ട്. രഞ്ജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രഞ്ജി പണിക്കർ എന്നിവരുടെ സഹായിയായി ജഗൻ പ്രവർത്തിച്ചു വരുകയായിരുന്നു.

Advertisment

മലയാളത്തിലും ബോളിവുഡിൽ നിന്നും പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. ചിത്രം ഇൻവസ്റ്റികേറ്റീവ് ക്രൈംത്രില്ലറായിരിക്കും. എസ് ഐ ബിനു ലാൽ എന്ന കഥാപാത്രമായാണ് സിജു എത്തുന്നത്.

ഗോപി സുന്ദർ ആണ് സംഗീതം ഒരുക്കുന്നത്. ഛായാഗ്രഹണം ജാക്സൺ ജോൺസൺ, എഡിറ്റിങ്ങ് ക്രിസ്റ്റി സെബ്യാസ്റ്റ്യൻ എന്നിവർ നിർവ്വഹിക്കുന്നത്. കലാസംവിധാനം ഡാനി മുസ്സരിസ്. മേക്കപ്പ് അനീഷ് വൈപ്പിൻ. വസ്ത്രാലങ്കാരം ചെയ്യുന്നത് വീണാ സ്യമന്തക് ആണ്. ജൂൺ രണ്ടിന് ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും കൊച്ചിയിൽ വെച്ച് നടക്കും. ചിത്രീകരണം ജൂൺ 5ന് പാലക്കാട് വച്ച് ആരംഭിക്കും.

Advertisment