അക്ഷരാത്ഥത്തിൽ സംഗീത സാഗരം; സംഗീത സംവിധായകൻ വിദ്യാസാഗറിനെ ആദരിച്ച് കൊച്ചി

author-image
ജൂലി
New Update

publive-image

മലയാളഹൃദയങ്ങളിലേക്ക് പ്രണയത്തിന്റെയും വിരഹത്തിന്റെയും മാന്ത്രിക ഈണങ്ങൾ പകർന്ന വിദ്യാസാഗർ, സംഗീതജീവിതത്തിൽ 25 വർഷങ്ങൾ പിന്നിടുന്നതിൻ്റെ ആഘോഷ രാവ് അക്ഷരാത്ഥത്തിൽ സംഗീത സാഗരമായിരിക്കുകയാണ്. കൊച്ചിയിൽ കോക്കേഴ്സും നോയ്‌സ് ആൻഡ് ഗ്രേയിൻസും ചേർന്ന് നടത്തിയ പരിപാടി ആവേശമാക്കി സംഗീതപ്രേമികൾ. മലയാളത്തിലെ സംഗീത ജീവിതം കാൽ നൂറ്റാണ്ട് പൂർത്തിയാക്കിയ മെലഡികളുടെ രാജാവിനെ കൊച്ചി ഫിലിം ഫ്രെട്ടേണിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു. വിദ്യാസാഗറിന്റെ കേരളത്തിലെ ആദ്യത്തെ ലൈവ് പ്രോഗ്രാമിന് അദ്ദേഹത്തിൻ്റെ ചിത്രങ്ങളിൽ നിന്ന് തന്നെ 25ൽ അധികം ഗാനങ്ങളാണ് പാടിയത്.

Advertisment

publive-image

ഗായകരായ ഹരിഹരൻ, എം.ജി.ശ്രീകുമാർ, മധു ബാലകൃഷ്ണൻ, വിജയ് യേശുദാസ്, ഹരീഷ് ശിവരാമകൃഷ്ണൻ, ദേവാനന്ദ്, നജീം അർഷാദ്, റിമി ടോമി, മൃദുല വാരിയർ, ശ്വേത മോഹൻ, രാജലക്ഷ്മി, നിവാസ്, ഹർഷവർദ്ധൻ തുടങ്ങിയവരുടെ ഒരു നിരതന്നെ ഉണ്ടായിരുന്നു. ഒപ്പം പ്രിയ താരങ്ങളായ ദിലീപ്, ഇന്ദ്രജിത്ത് സുകുമാരൻ, കാവ്യാ മാധവൻ, പൂർണ്ണിമ, സരയൂ, വിൻസി അലോഷ്യസ്, ശരത്ത് ദാസ്, ദിവ്യാ പിള്ള, ജോണി ആൻ്റണി, സഞ്ജു ശിവറാം, സംവിധായകരായ കമൽ, സിബി മലയിൽ, സത്യൻ അന്തിക്കാട്, ലാൽ ജോസ്, രഞ്ജിത്ത്, നിർമ്മാതക്കളായ സിയാദ് കോക്കർ, ആൻറണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ, ബി.രാഗേഷ്, ആൽവിൻ ആൻ്റണി, ആർ.രഞ്ജിത്ത്, ഷെർമിൻ സിയാദ് തുടങ്ങി ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Advertisment