ചാക്കോച്ചനും ലിപ്‌ലോക്കും പ്രണയാർദ്ദമായ ഗാനവും ; 'ഒറ്റ്'ലെ ആദ്യ ഗാനം പുറത്തിറങ്ങി

author-image
ഫിലിം ഡസ്ക്
Updated On
New Update

publive-image

Advertisment

കുഞ്ചാക്കോ ബോബനും അരവിന്ദ് സാമിയും ആദ്യമായി ഒന്നിക്കുന്ന ഒറ്റ് എന്ന സിനിമയിലെ ആദ്യ ഗാനം പുറത്തിറക്കി. പ്രണയ ദിനത്തിൽ പുറത്തിറങ്ങിയ 'ഒരേ നോക്കില്‍' എന്ന് തുടങ്ങുന്ന റൊമാന്റിക് മെലഡി ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹനാണ്. തീവണ്ടി എന്ന ചിത്രത്തിന് ശേഷം ഫെല്ലിനി സംവിധാനം ചെയ്യുന്ന ഒറ്റ് തമിഴിലും ഒരേ സമയം ഒരുങ്ങുന്നു. തമിഴില്‍ രെണ്ടഗം എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.

ആമിന റഫീഖാണ് തമിഴിലെ ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചാക്കോച്ചന്റെ വേറിട്ട ഗെറ്റപ്പ് ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സാമി മലയാളത്തിലെത്തുന്ന ചിത്രത്തില്‍ ജാക്കി ഷെറോഫും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഭരതൻ സംവിധാനം ചെയ്ത് 1996ല്‍ പ്രദര്‍ശനത്തിനെത്തിയ ദേവരാഗമാണ് അരവിന്ദ് സ്വാമി ഒടുവിലായി അഭിനയിച്ച മലയാള ചിത്രം.

&t=2s

ചാക്കോച്ചന്‍ സിനിമയിലെത്തി 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആദ്യതമിഴ് സിനിമ പുറത്തിറങ്ങുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക. ഒറ്റിന്റെ ഛായാഗ്രാഹണം വിജയ് ആണ് നിർവഹിക്കുന്നത്. വസ്‍ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍. ചമയം റോണക്സ് സേവ്യര്‍. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കര്‍. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാം.

ത്രില്ലര്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്.സജീവാണ്. ദി ഷോ പീപ്പിള്‍ ന്റെ ബാനറില്‍ തമിഴ് താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എ.എച്ച് കാശിഫാണ് സംഗീതം ഒരുക്കുന്നത്. വിജയ് ആണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. അപ്പു ഭട്ടതിരി എഡിറ്റിങ്ങ് നിര്‍വ്വഹിക്കുന്നു. സ്റ്റെഫി സേവ്യറാണ് വസ്ത്രാലങ്കാരം. റോണക്‌സ് സേവ്യറാണ് മെയ്ക്കപ്പ് ചെയ്യുന്നത്. സൗണ്ട് ഡിസൈണറായി ചിത്രത്തിനൊപ്പമുള്ളത് രംഗനാഥ് രവിയാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുനിത് ശങ്കറാണ്. ലൈന്‍ പ്രൊഡ്യൂസര്‍ മിഥുന്‍ എബ്രഹാമും പി.ആര്‍.ഒ ആതിര ദില്‍ജിത്തുമാണ്

 

Advertisment