സ്‌പ്ലെന്‍ഡറിനെ മുട്ടുകുത്തിക്കാൻ ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്ക് നാളെയെത്തും, പ്രതീക്ഷയിൽ ബൈക്ക് പ്രേമികൾ

author-image
Charlie
New Update

publive-image

Advertisment

ന്യൂ ഡൽഹി : കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലാണ് ഹീറോ മോട്ടോകോര്‍പിന്റെ നട്ടെല്ലായ ഹീറോ സ്‌പ്ലെന്‍ഡര്‍. പല വമ്പന്‍മാരും വന്നുപോയിട്ടും കള്‍ട്ട് ക്ലാസിക് മോഡലായ സ്‌പ്ലെന്‍ഡറിന് ഒരു പോറല്‍ പോലും സംഭവിച്ചിട്ടില്ല.

എന്നാല്‍ സ്‌പ്ലെന്‍ഡറിനൊത്ത എതിരാളിയെന്ന തരത്തിലാണ് ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ഒരു പുതിയ മോഡല്‍ വിപണിയില്‍ എത്തിക്കാന്‍ പോകുന്നത്. ഇതുവഴി കമ്മ്യൂട്ടര്‍ മോട്ടോര്‍സൈക്കിള്‍ സെഗ്‌മെന്റില്‍ കൂടുതല്‍ വിപണി വിഹിതം സ്വന്തമാക്കാനാണ് ഹോണ്ടയുടെ ലക്ഷ്യം. മാർച്ച് 15 ന് ഹോണ്ടയുടെ കമ്മ്യൂട്ടര്‍ ബൈക്കിനെ വിപണിയിൽ എത്തിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ജപ്പാനീസ് വാഹന ഭീമന്‍. ഹോണ്ട ബൈക്കിനെ ഷൈന്‍ 100 എന്ന് വിളിക്കാൻ സാധ്യതയുണ്ടെന്നാണ് ടീസറുകള്‍ സൂചിപ്പിക്കുന്നത്.

publive-image

ഇന്ത്യന്‍ വിപണിയില്‍ ഹോണ്ട പുറത്തിറക്കുന്ന ഏറ്റവും താങ്ങാനാകുന്ന വിലയിലുള്ള മോഡല്‍ ആയിരിക്കും ഇത്. 100 സിസി സെഗ്‌മെന്റില്‍ ഹീറോയുടെ കുത്തക അവസാനിപ്പിക്കാന്‍ ഹോണ്ട പദ്ധതിയിടുന്നതായി 2022 ഫെബ്രുവരിയില്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ശേഷം ഏപ്രിലില്‍ കമ്പനി തന്നെ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. കൂടാതെ താങ്ങാനാകുന്ന വിലയില്‍ ഒരു കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന്റെ പണിപ്പുരയിലാണ് തങ്ങളെന്നും അന്ന് വ്യക്തമാക്കിയിരുന്നു.18 ഇഞ്ച് വലിപ്പമുള്ള അലോയ് വീലുകളിലാകും ബൈക്ക് ഓടുക. ഒരു മെലിഞ്ഞ ഫ്യുവല്‍ ടാങ്കായിരിക്കും ഇതിന് ലഭിക്കുക. വൈഡ് റിയര്‍ മഡ്ഗാര്‍ഡ്, ടെലിസ്‌കോപ്പിക് ഫ്രണ്ട് ഫോര്‍ക്കുകള്‍, ട്വിന്‍-സൈഡഡ് റിയര്‍ ഷോക്ക് അബ്‌സോര്‍ബറുകള്‍, റിയര്‍ ഹാലജന്‍ ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, ഒരു എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് തുടങ്ങിയ കാര്യങ്ങളും ഉണ്ടാകാം.

ഹീറോ സ്പ്ലെന്‍ഡര്‍ പ്ലസുമായി ഏറ്റുമുട്ടാനൊരുങ്ങുമ്പോള്‍ വിലയുടെ കാര്യത്തില്‍ ചില സര്‍പ്രൈസുകളും നമുക്ക് പ്രതീക്ഷിക്കാം. സ്ലോപ്പര്‍ എഞ്ചിന്‍ കോണ്‍ഫിഗറേഷന്‍ ശരിയായി ഉപയോഗിക്കാന്‍ ഹോണ്ടക്ക് കഴിഞ്ഞാല്‍ ബൈക്കിന് ഏകദേശം 62,000 രൂപ എക്സ്-ഷോറൂം വിലയുണ്ടാകാനാണ് സാധ്യത.

Advertisment