അയര്‍ലണ്ടിനെ വിറപ്പിച്ച് ഒമാന്‍, 5 വിക്കറ്റ് വിജയം

New Update

publive-image

ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ അയര്‍ലണ്ടിനെതിരെ ഒമാന് അഞ്ച് വിക്കറ്റ് ജയം. 282 റൺസ് വിജയം ലക്ഷ്യം തേടിയിറങ്ങിയ ഒമാൻ 48.1 ഓവറിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.

Advertisment

72 റൺസ് നേടിയ കശ്യപ് പ്രജാപതിയ്ക്കൊപ്പം അഖിബ് ഇല്യാസ്(52), സീഷന്‍ മക്സൂദ്(59), മൊഹമ്മദ് നസീം(46*) എന്നിവരാണ് ഒമാന്റെ വിജയം ഒരുക്കിയത്.

അയാന്‍ ഖാന്‍ 21 റൺസും ഷൊയ്ബ് ഖാന്‍ 19 റൺസിന്റെയും നിര്‍ണ്ണായക സംഭാവനകള്‍ നൽകി. അയര്‍ലണ്ടിനായി ജോഷ്വ ലിറ്റിലും മാര്‍ക്ക് അഡൈറും രണ്ട് വീതം വിക്കറ്റ് നേടി.

Advertisment