New Update
/sathyam/media/post_attachments/rorB6ewBShoRwwwnzOzy.jpg)
ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാന് കൂറ്റൻ വിജയം. 142 റൺസിനാണ് അഫ്​ഗാനിസ്ഥാന്റെ ജയം. ആദ്യം ബാറ്റു ചെയ്ത അഫ്ഗാൻ 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 331 റൺസ് എടുത്തിരുന്നു ഓപ്പണർ ഗുർബാസും സദ്രാനും നേടിയ സെഞ്ച്വറികൾ ആണ് അഫ്ഗാനെ വലിയ സ്കോറിലേക്കെത്തിച്ചത്.
Advertisment
ഗുർബാസ് 125 പന്തിൽ നിന്ന് 145 റൺസ് എടുത്തു. സദ്രാൻ 119 പന്തിൽ നിന്ന് 100 റൺസും എടുത്തു. നബി 15 പന്തിൽ നിന്ന് 25 റൺസും നേടി.
മറുപടി ബാറ്റിങിന് ഇറങ്ങിയ ബംഗ്ലാദേശിന് തുടക്കം മുതൽ പിഴച്ചു. അവരുടെ ഇന്നിംഗ്സ് 189 റൺസിൽ അവസാനിച്ചു. അഫ്​ഗാനായി മുഷ്ഫിഖുർ റഹീമും ഫസലാഖുനും 3 വിക്കറ്റ് വീഴ്ത്തി. റാഷിദ് 2 വിക്കറ്റും വീഴ്ത്തി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us