വിൻഡീസിനെതിരായ ടെസ്റ്റിൽ ഇന്ത്യക്കായി ജെയ്സ്വാള്‍ ഓപ്പൺ ചെയ്യും; ഗിൽ നമ്പര്‍ മൂന്നാമത് ഇറങ്ങും: രോഹിത് ശര്‍മ്മ

New Update

publive-image

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യക്കായി യശസ്വി ജെയ്സ്വാള്‍ ഓപ്പൺ ചെയ്യും. ചേതേശ്വര്‍ പുജാരയുടെ അഭാവത്തിൽ ശുഭ്മന്‍ ഗിൽ മൂന്നാം നമ്പറില്‍ ബാറ്റിംഗിനിറങ്ങുമെന്നും ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ പറഞ്ഞു.

Advertisment

കോച്ച് രാഹുല്‍ ദ്രാവിഡിനോട് ശുഭ്മന്‍ ഗിൽ തന്നെയാണ് മിഡിൽ ഓര്‍ഡറിൽ സ്ഥാനം തരണമെന്ന ആവശ്യം ഉന്നയിച്ചതെന്നാണ് രോഹിത് വ്യക്തമാക്കുന്നത്.

താരം കരിയറിൽ കൂടുതലും മൂന്നാം നമ്പറിലും നാലാം നമ്പറിലുമാണ് ബാറ്റ് ചെയ്തതെന്നും അതിനാൽ തന്നെ താരം മൂന്നാം നമ്പറിലിറങ്ങുന്നതാകും നല്ലതെന്നാണ് കരുതുന്നതെന്നും ടീമിന് ഓപ്പണിംഗിൽ ഇടത്-വലത് കൂട്ടുകെട്ട് വരുന്നതും മികച്ച കാര്യമായിരിക്കുമെന്ന ചിന്തയും ഇതിന് പിന്നിലുണ്ടെന്നും രോഹിത് കൂട്ടിചേര്‍ത്തു.

ഈ നീക്കങ്ങള്‍ നീണ്ട കാലത്തേക്ക് തുടരാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും രോഹിത് അഭിപ്രായപ്പെട്ടു

Advertisment