ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ മുഖ്യ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന് വിവിഎസ് ലക്ഷ്മണ്‍

New Update

publive-image

Advertisment

മുംബൈ: ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍സിഎ) മുഖ്യ പരിശീലകനാവാന്‍ താത്പര്യമില്ലെന്ന് മുന്‍ ദേശീയ താരം വിവിഎസ് ലക്ഷ്മണ്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. നിലവില്‍ രാഹുല്‍ ദ്രാവിഡ് ആണ് എന്‍സിഎയുടെ മുഖ്യ പരിശീലകന്‍.

ദ്രാവിഡ് ഇന്ത്യന്‍ പരിശീലകനാവുമ്പോള്‍ ഉണ്ടാവുന്ന ഒഴിവിലേക്കുള്ള ക്ഷണമാണ് ലക്ഷ്മണ്‍ നിരസിച്ചത്. നിരസിക്കാനുള്ള കാരണം എന്താണ് എന്നതില്‍ വ്യക്തതയില്ല.

46 കാരനായ ലക്ഷ്ണണ്‍ നിലവില്‍ ഐപിഎല്‍ ടീമായ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉപദേശകനാണ്. ആഭ്യന്തരക്രിക്കറ്റില്‍ ബംഗാള്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായ ലക്ഷ്മണെ ഇന്ത്യന്‍ ടീം പരിശീലകനായി പരിഗണിച്ചിരുന്നു എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇന്ത്യക്കായി 134 ടെസ്റ്റ് മത്സരങ്ങളും 86 ഏകദിനങ്ങളും കളിച്ചിട്ടുള്ള ലക്ഷ്മണ്‍ യഥാക്രമം 8781, 2338 റണ്‍സുകളാണ് നേടിയിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇതിഹാസ താരമാണ് ലക്ഷ്മണ്‍.

Advertisment