/sathyam/media/post_attachments/cC1eRkFA1W8YhOhdePM4.jpg)
-സിജി ചിറ്റാർ
മലദൈവങ്ങളിരിക്കും കൂരയിൽ
ഒരുനാൾ ഞാനും പോയി
മനമിടറും കഥ ചൊല്ലാനായി
ആരും അറിയാതോടീ
ആലിനു ചുറ്റി ഒരു പാവാട
കളിയാക്കുന്നൂ മാരൻ
ഭ്രാന്താണെന്ന് മൊഴിഞ്ഞു
പിന്നെ
രതിദേവതയെ നോക്കി
മലദൈവങ്ങൾക്കില്ലൊരു മറവും
നിറവും കെട്ടവരല്ലോ
ഉടുതുണീയില്ലാ ശില്പത്തിൽ പതി
മെല്ലേയൊന്നു ചിരിച്ചു
കണ്ടില്ലേയവരിത്തരുണത്തിലുമുണ്ടാക്കുന്നൊരു പ്രണയം
നാണക്കേടിവരില്ലാ സഭയും
ആടിനടക്കുന്നില്ലേ
മലയുടെ ദൈവം. മലയാളിക്കപമാനത്തിന്നൊരു കൂട്
സംസ്കാരത്തിന് വെച്ചൊരു നീറിയ
അഗ്നിപ്പുരയിത് മോശം
കണ്ടില്ലിവളൊരു നഗ്നതയും കണ്ണിൽ വീണൊരു കനലിൽ
ഹൃദയം നീറും നേരം പാരം
ഇല്ലൊരു തുണയും വേറെ
സ്വന്തത്തിൽ ഒരു ചിന്തയുദിച്ചു
ഉൾത്തടമത്രേ നിജമായ്
കീറപ്പട്ടിലുമല്ലെൻ ഹൃദയം
കാണും കാഴ്ചയിലല്ല
ഉള്ളിലിരിപ്പൂ ഈശ്വനെ ഞാൻ
വീണ്ടും നോക്കി ഗൂഢം
നിന്നുചിരിപ്പൂ ചിന്തിക്കാനൊരു
കണ്ടം തുണിയൂം ചൂറ്റി
ആൽമരമുണ്ടത് വെളിയിൽ നില്പൂ
രതിയാടുന്നൊരുസ്ത്രീയും
മലരമ്പുതൊടുക്കും മൂർത്തീ നീയൊരു
കാമസ്ത്രത്തിൽ വമ്പൻ
കണ്ടില്ലിവളൊരു ക്രിയയും
ഉള്ളിൽ
കനലെരിയുന്നാ നേരം
പരിതാപത്തിൻ കഥയും ജീവിത
പ്രാരാബ്ധത്തിൻ നേരും
പുകയും ഭൂമിയിലധിവാസത്തിൻ
നേരും നെറിയും കെട്ടു
കാണുംകാഴ്ചകളല്ലതു സത്യം
ഉള്ളിൽ തിരയുക മുഖ്യം
ഈശ്വരനേ നീ അന്വഷിച്ചാലുള്ളിലിരുപ്പൂ ഗൂഢം
ചെന്നു തിരക്കുക.വീണ്ടും തിരയുക
ഈശ്വരനേ നാം കാണും
കാണുന്നേരം ഓർക്കുക ഇവളേ
വന്ദ്യ സദസ്സേ സ്വസ്തി