രചന

പെറ്റി (മൈക്രോ കഥ)

സമദ് കല്ലടിക്കോട്
Sunday, August 22, 2021

-ഗിന്നസ് സത്താർ

ഡബിൾ മാസ്ക് വെച്ചില്ല. കണ്ടെയ്ൻ മെന്റ് സോണായിരുന്നിട്ടും വീടുവീടാന്തരം കയറിയിറങ്ങി.
കടകമ്പോളങ്ങൾക്കു മുന്നിൽ അകലം പാലിക്കാതെ നിന്നു.

ഇതായിരുന്നു മാവേലിയുടെ പേരിൽ ചുമത്തപ്പെട്ട ഗുരുതരമായ ആ മൂന്നു കുറ്റങ്ങൾ.

താൻ മാവേലിയാണെന്നും പ്രജകളെ കാണാൻ വന്നതാണെന്നും അറിയിച്ചതും ഒരു പോലീസുകാരൻ ആധാർ കാർഡ് ചോദിച്ച് അസഭ്യം പറഞ്ഞ് 2000 രൂപ പെറ്റി എഴുതിനൽകിയപ്പോൾ മാവേലിക്ക് നാടുകാണാൻ വരേണ്ടിയിരുന്നില്ലെന്നു തോന്നി…

×