ഓണ നിലാവ് (കവിത)

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

-അജീഷ് മുണ്ടൂർ

ഓണ നിലാവിൽ കുളിച്ച്
മാമല നാടൊരുങ്ങി
കരിമ്പനയുടെ നെറുകില്
ഓണവെയില് തെളിഞ്ഞു
നാട്ട് പൂക്കൾ നുള്ളിയിട്ട്
മുറ്റത്ത് വട്ടത്തിലിട്ട്
മാലോകരെല്ലാം ഒന്നായി
ഓണപ്പാട്ടുകൾ പാടി
ഓണത്തുമ്പി ഓമന തുമ്പി
ഓണപ്പാട്ടുകൾ പാടി വാ തുമ്പി
വർണ്ണത്തുമ്പി വണ്ണാത്തി തുമ്പി
വിള കൊയ്യും പാടത്തെ
ചങ്ങാതി തുമ്പി
തുമ്പ പൂവേ ... കാക്ക പൂവേ.
പൊന്നോണ പൂവേ ...
തെച്ചി പൂവേ ... മുക്കുറ്റി പൂവേ ...
സുന്ദരി പൂവേ
ഓണം വന്നേ ...ഓണം വന്നേ...
മാമല നാട്ടില്
ഓണം വന്നേ ..ഓണം വന്നേ ..
ഓർമ്മകളെ തഴുകാൻ
പൂവേ പൊലിപൂവേ പൊലി പൊലി പൂവേ പൂവേ പൊലിപൂവേ

Advertisment
cultural
Advertisment