/sathyam/media/post_attachments/eVdSG6S4au3tflJT8CGU.jpg)
-സിജി ചിറ്റാർ
വീണ്ടും ഞാൻ കാണുന്നൊരരുണോദയം
മണ്ണിൽ
അലിയാതെ കൊഴിയാതെ ഒരു പൂമരം
തണൽ തേടും പക്ഷിതൻ പൊൻ കൂടു പണിയുന്ന സാന്ത്വന വസന്ത ഗേഹം
തോരാതെ പെയ്യുവാൻ മഴമേഘം തിരയുന്ന മരതക കുന്നിന്റെ ഹൃദയതാളം
താമര ഇതളിലെ നിഹാരമാകുവാൻ
തപോവനമാകെയും പാറി പറക്കുവാൻ
മോഹിക്കുംമുകിലുകൾ
പെയ്തു നിറയുവാൻ
വനപക്ഷികൾ കൂടു
കൂട്ടിയീ ചില്ലയിൽ
തപോവനമാകെയും
രുധിരം വീഴ്ത്തീ
സൂര്യൻ മടങ്ങുന്നു
തിരികെ മടങ്ങുവാൻ
പ്രഭാതമേ പ്രഭാതമേ
വീണ്ടും ഞാൻ കാണുന്നൊരരുണോദയം
മണ്ണിൽ
അലിയാതെ കൊഴിയാതെ
ഒരു പൂമരം