Advertisment

ജന്മാഷ്ടമിയ്ക്കൊരു പദമാല്യം തേടി... (കവിത)

New Update

publive-image

Advertisment

കണ്ണാ...നിൻ ജന്മാഷ്ടമിയ്ക്കിന്നൊരു

പദമാലകോർക്കാനായില്ല ഞാനിതാ..

തളരുന്നൊരുപദമുത്തുകളും കാണാതെ..

തിരഞ്ഞുരഞ്ഞെൻ വിരൽതുമ്പുകൾ.!

രാധയും ഗോപികളുമാദ്യം *കോർത്തു

ചാർത്തിയ ഗീതാമണി* കളിലാടിപ്പാടി

യമുനാപുളിനങ്ങളിൽ, തുളുമ്പിയ..

നിലാവിലലിഞ്ഞു നീയുറങ്ങിയില്ലേ..

പിന്നെ..ജയദേവരും മീരയും മീട്ടിയ

തന്ത്രിയിലെ പൊൻനാദമായി -

നീയുണർന്നു....

മേൽപത്തൂരിനും പൂന്താനത്തിനും

ചെമ്പൈയ്ക്ക്നാദമായുംഗുരുവായൂരിലും കേളിതീർത്തു..

ഭാസ്ക്കരൻമാഷുംവയലാറുംതമ്പിയും

കേച്ചേരിയുംപുത്തൻചേരിയുമൊക്കെ

കോർത്തകർണ്ണാമൃത - വനമാലകളുമാഹൃദ്യസൗരഭ്യവും

കൊതിയോടെയാവോളംരുചിച്ചില്ലേ..

കാളിന്ദിയിലും യമുനയിലും മുങ്ങിനീരാടി....

വൃന്ദാവനപൈക്കളെമേയ്ച്ചരമേശൻനായരു

നേദിച്ചൊരാപാഥേയവും... അണിയിച്ചൊരാപദമാല്യങ്ങളും...

നിനക്കെന്നും ദിവ്യാമൃതേത്തായില്ലേ..

ഇനിയൊരുഗീതവുമതുപോലുണ്ടാവുമോ..

ഇനിയുമാകാളിന്ദിയുംയമുനയുംതീരങ്ങളും..

പുളകിതമാകുമോ..

പൂത്തുലയാനൊരുവൃന്ദാവനവും..

രാധയും സഖികളുംപുനർജ്ജനിയ്ക്കുമോ..

എങ്കിലുമെൻകണ്ണാ..നിനക്കായൊരുക്കാനെൻ കൈയ്യിലെത്തിയ്ക്കണേ..

ആശ്ചര്യചൂഢാമണിയായിമാറാനൊരു

പദഹാരമീജന്മാഷ്ടമിനാളിലെങ്കിലും...

 

*ഗോപികമാർ ആയിരിയ്ക്കണം കണ്ണനെ പ്രകീർത്തിച്ച് ഗാനങ്ങൾ ആദ്യം രചിച്ചത്.

*ഗോപികാഗീതം.

cultural
Advertisment