Advertisment

പോർക്കളം (കഥ)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-റസിയ പയ്യോളി

വിശാലമായി പരന്ന് കിടക്കുന്ന മൈതാനത്ത് ഡ്രൈവിങ് വണ്ടികൾ, കാറുകൾ, ബൈക്കുകൾ, കളിക്കളത്തിൽ ജെറ്റ് പോലെ കുതിക്കുന്ന ഓട്ടക്കാർ, നനഞ്ഞ് കുതിർന്ന മണ്ണിൽ കൊത്തി

തിന്നുന്ന പക്ഷികൾ, എക്സര്‍സൈസ് ചെയ്യുന്നവര്‍, തൊട്ടു മുന്നിൽ ക്ഷേത്രത്തിൽ തൊഴാനെത്തുന്ന ഭക്തജനങ്ങൾ, വരിവരിയായി നീണ്ടുപോകുന്ന ചവോക്ക് മരങ്ങൾ സൈഡിൽ ഒരു കുഞ്ഞു കലാലയം അതിനപ്പുറം സദാ ജനസഞ്ചാരമുള്ള റോഡും എല്ലാം കൊണ്ടും ഏതൊരു മനുഷ്യനേയും പിടിച്ചു നിർത്തുന്ന ആനന്ദം ഒഴുകുന്നിടമാണ് ടോപ്പ് ഗ്രൗണ്ട്.

ഗ്രൗണ്ടിൻ്റെ കിഴക്കേ അതിർത്തിയിലൂടെ പ്രിയ സുഹൃത്തായ സൂര്യാ വൈശാഖും ഞാനും നടക്കുന്നു. എന്തൊക്കെയൊ കടുത്ത ആലോചനയിലായതിനാൽ സംസാരത്തിനിടയിലും തല താഴ്ത്തിയിട്ട അവൻ കടുത്ത നിരാശയിലും വേദനയിലും പിടയുകയാണ്.

ഇടയ്ക്കിടെ ഞാൻ സൂര്യാ എന്ന് വിളിക്കും ആ വിളി അവന് വലിയ ആശ്വാസം പകരും പെട്ടെന്നാണ് എൻ്റെ കണ്ണിനെ ആശ്ചര്യപ്പെടുത്തി കൊണ്ട് ആ കാഴ്ച പതിച്ചത്.

സൂര്യാ അതേടാ അവൾ പരിസരം മറന്ന് ഞാൻ വിളിച്ചു. എവിടേ എന്ന് അവനും ഏതവൾ എന്ന് ചോദിക്കാതെ തന്നെ അവനറിയാം കാരണം അവളെ പറ്റിയുള്ള ചർച്ചയിലാണല്ലൊ ഞങ്ങളെപ്പോഴും. എവിടെ എന്ന ചോദ്യവുമായിഞാൻ ചൂണ്ടി കാട്ടിയ ദിശനോക്കി അവൻ അങ്ങോട്ടോടി ഒരു പോർക്കളത്തിലേക്കുള്ള ഓട്ടം പോലെ പിറകേ ഞാനും. മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ പേടിച്ചു വിറച്ചു പോയി... എന്തായിരിക്കും സംഭവിക്കുക..

ൻ്റെ ള്ളാ..ഗ്രൗണ്ടിൻ്റെ കിഴക്കേ മൂലയിൽ കോൺഗ്രീറ്റ് ബെഞ്ചിൽ എല്ലാം മറന്ന് ഒരുവനുമൊത്ത് കൊഞ്ചി കുഴയുന്നു അവൾ.ചീറി പായുന്ന ഒരു തീവണ്ടികണക്കെ അടുത്തെത്തിയപ്പോൾ എടീ നിന്നെ തെരഞ്ഞ് ഞാൻഎത്താത്ത ഒരിടവുമില്ല റാസ്ക്കൾ..

ആഞ്ഞു വീശി സർവ്വ ശക്തിയും പ്രയോഗിച്ച് പരിസരബോധം മറന്ന് സൂര്യതല്ലി. സ്നേഹവും കരുതലും കൊണ്ട് അളവറ്റ മാനുഷിക മൂല്ല്യങ്ങൾ കാത്ത് സൂക്ഷിക്കുന്ന സൂര്യയാണിതെ

ന്നോർക്കണം.

സൂര്യാ അലറി കൊണ്ട് ഞാൻ പിടിച്ചു വലിച്ചു.എന്നെ തെറിപ്പിച്ചെങ്കിലും ഞാൻ പിടുത്തം മുറുക്കി. അവൾ ഞെട്ടിവിറങ്ങലിച്ചുപോയി. അന്തരീക്ഷം ഒരു കൊടുങ്കാറ്റിന് സമാനം. പരിസരങ്ങളിൽ നിന്ന് പ്രതിഷേധവുമായി ആളുകൾ സൂര്യക്ക് നേരെ വന്നു. സൂര്യ തൊട്ടു മുന്നിലെ കൂൾബാറിൻ്റെ സൈഡിൽ ചാരി വെച്ച ഇരുമ്പ് തടിയെടുത്ത് കൊടും അക്രമിയെ പോലെ ഒരെണ്ണം എൻ്റെ നേരെ വന്ന് പോയാൽ കുത്തി വാരും ഞാൻ. അവൻ്റെ മുഖം കണ്ടാൽ ഒരു മനുഷ്യൻ അടുക്കില്ല. അത്രക്ക് ഭയാനകം.

ആൾകൂട്ടത്തിൽ കൂടുതലും സൂര്യയും അവളുമായുള്ള പ്രണയം അറിയുന്നവരായിരുന്നു. ജേക്കപ്പേട്ടനും മറ്റു പലരും സൂര്യാ എന്ന് വിളിച്ചു തടഞ്ഞുവെങ്കിലും അതൊന്നും കേട്ടതേ ഇല്ല. അവൻ്റെ മനസിൻ്റെ തീരത്തേക്ക് അടിച്ചുയരുന്ന തിരമാലകൾ എനിയ്ക്ക് മാത്രം കാണാൻ കഴിഞ്ഞു. ൻ്റെ സൂര്യ ഒരെറുമ്പിനെപോലും നോവിച്ചിട്ടില്ല

തെയ്യകോലങ്ങൾ നിറഞ്ഞ് നിൽക്കുന്ന വായനശാലയ്ക്ക് പിറകിലെ കള്ള് ഷാപ്പിൻ്റെ മുന്നിൽ വെച്ച് ആദ്യമായി ഇരുവരും കണ്ട കാഴ്ചയിലെ നിഷ്കളങ്കമായ ചിരിയാണ് ഈ അലങ്കോലപ്പെട്ട സമയം എൻ്റെ കൺമുന്നിലേക്ക് വന്നത്. പുരുഷൻ എപ്പോഴും മോഹിച്ചാൽ സ്ത്രീയെ ചാക്കിട്ട് പിടിക്കാറാണ് പതിവ്. എന്നാൽ ദൈവാധീനംകൊണ്ട് സൂര്യ ചാക്കിടും മുമ്പെ സൂര്യയുടെ മനസിൽ കയറിയിരുന്നവളാണ് ജിൻഷാ. കാറ്റിനേക്കാൾ വേഗതയിൽ..

ഒറ്റപ്പെടലിൽ ചുളിഞ്ഞ എൻ്റെ മനസിൽ നിൻ്റെ സാന്നിദ്ധ്യംകൊണ്ട് പ്രണയത്തിൻ്റെ വിത്ത് മുളച്ച് ചില്ലകളായി പടർന്നു കിളിർത്ത് ഇണകുരുവികളായി മനസിൻ്റെ തിരശ്ശീലയിൽ ആടിയും പാ ടിയും നീയെൻ്റെ ഹൃദയം കവർന്നു. സൂര്യ ഇങ്ങനെ പറഞ്ഞതിൽ അത്ഭുതപ്പെടണ്ട കാരണം സാഹിത്യത്തിൽ അവന് നല്ല അവഗാഹമാണ്. എന്തിനാ ഇപ്പൊഇങ്ങെനെയൊക്കെ പറയുന്നത്?

വാചകമടിയാലെ അവൾ ചെറുപ്പക്കാരൻ്റെ അരികിലേക്ക് ചേർന്നിരുന്നു. അഞ്ച് വർഷത്തെ പ്രണയത്തിനു ശേഷം നിഷ്ഠുരം തിരിഞ്ഞു നടന്ന ആ ഉത്സവകാലമൊക്കെ നീ മറന്നു അല്ലേ ? സൂര്യയുടെ ചോദ്യങ്ങളുടെ കെട്ടഴിഞ്ഞു. ചത്ത് കിടന്ന മനസിൽ തീ ആളി പടർന്നു. സുര്യ ഇളകി മറിയുകയാണ് എന്നെ ആ കാഴ്ച ഭയപ്പെടുത്തി. കാരണം അത്രയ്ക്ക് സയലൻ്റായിരുന്നു ൻ്റെ സൂര്യ.

എന്താണിനിസംഭവിക്കുക എന്നറിയില്ല. ഇപ്പെന്തിനാ പണ്ടത്തെതൊക്കെ പറയ്ന്നെ നിർദ്ദാക്ഷിണ്യവും വളരെ നിസാരവുമായിരുന്നു ജിൻഷായുടെ മറുപടി. അതിരറ്റ സൗമ്യനായ രാ ജയുടെ മുഖത്തേക്കൊരാൾക്ക് നോ ക്കാൻ കഴിയാത്ത വിധം കടൽക്ഷോഭം. കള്ളം പച്ചക്കള്ളം. അങ്ങനെത്തെ അടുപ്പോന്നും മ്മള് തമ്മിലില്ല. ഇങ്ങനെത്തെ ചതിയൊക്കെ മനുഷ്യന് പറ്റിയതാ.

ജിൻഷാ ചിലതൊന്നും മായ്ച്ച് കളയാനാവാത്തതാ. അടങ്ങിക്കൊ ഞാൻ പറഞ്ഞു പിടിക്കപ്പെട്ടിട്ടും കൂസലില്ലാതെ അവൾ നടന്നു.നിൽക്കുന്നതാ നിനക്ക് നല്ലത്. എനിയ്ക്ക് നിന്നോട് എന്തൊക്കെയൊ ചോദിക്കാനുണ്ട് അതൊരു സിംഹഗർജ്ജനമായിരുന്നു.

പെട്ടെന്നവൻ്റെ ക്ഷോഭം കുറഞ്ഞു. ഇട്ട മഞ്ഞ കുപ്പായത്തിൻ്റെ കൈ കടുത്ത ആലോചനയിൽ പിറകോട്ട് ചുരുക്കി അലസമായ ജീവിതത്തിനിടയിൽ വലുതായി കിടക്കുന്ന മുടി പിറകോട്ടാഞ്ഞ് വെച്ച് അവൻ നിന്നു. വലിയ പ്രതികാര ദാഹിയാണെങ്കിലും ഒരു നിമിഷം എല്ലാം മറന്ന പോലെ അവൾ തന്ത്രപൂർവ്വം കടന്നുകളയാൻ എന്ന പോലെ ചെരിപ്പിട്ടു.

അവളുടെ മുഖത്ത് തന്ത്രശാലിയായ ഒരു കള്ളൻ. എൻ്റെ സ്വപ്നങ്ങൾ നിന്നെ ചോദിച്ച് വിതുമ്പുന്നു. നിനക്കായ് വാങ്ങി വെച്ച ഹാരം ജാക്കറ്റിൽ ജഴ്സിയിൽ എല്ലാം കാലത്തിൻ്റെ പഴക്കം വീണു.. പലപ്പോഴായുള്ള സൂര്യയുടെ വാക്കുകൾ തിരമാല കണക്കെ എൻ്റെ മനസി ലേക്കിരച്ചു കയറി. നിനക്ക് വല്ല അത്യാഹിതവും സംഭവിച്ചെന്ന് കരുതി ഞാൻ വല്ലാതെ വേദനിച്ചു.

അവളത് കേട്ടതേ ഭാവിച്ചില്ല. അത്രയേറെ അവൻ്റെ ഉള്ളിൽ സ്നേഹത്തിൻ്റെ വറ്റാത്ത ഉറവയാ

ണ്. ഒരു വർഷ കാലം ഈ പാവം അനുഭവിച്ച വേദനയുടെ വലുപ്പം.എൻ്റെ ആശ്വസിപ്പിക്കലിൽ ജീവിക്കുകയായിരുന്നു.

എന്നോട് മറുപടി പറയാൻ വാക്കുകൾ തപ്പി തടഞ്ഞ് വീഴുന്നതിനിടയിൽ ബൈക്ക് തൊട്ടടുത്ത മരച്ചുവട്ടിലേക്ക് മാറ്റുന്നതായി നടിച്ച് ഇരുവരും ബൈക്കിൽ കയറി വിട്ടു. സംസാരത്തിനിടയിൽ തന്ത്രപൂർവ്വമായിരുന്നു ഓട്ടം പരിസരം മറന്ന് സൂര്യ ഓടി ഓട്ടത്തിൽ മുണ്ടഴിഞ്ഞു. സൂര്യ നിന്നു.

എടീ നോക്കിക്കൊ നിന്നെ ഞാൻ മുട്ട് കുത്തിക്കും തിരിഞ്ഞ് നിന്ന് ഹംദാൻ എന്ന് വിളിച്ച് എൻ്റെ കൈയിൽ പിടിച്ചു ഈറനണിഞ്ഞ കണ്ണുകൾ കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി.

ജിനൂ നീ എവിടെയാണെങ്കിലും ഒന്നറിയിക്ക് എനിയ്ക്കൊന്ന് സമാധാനിക്കാനാ ഞാൻ അയച്ചത് നൂറ് കണക്കിന് മെസേജുകളായിരുന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിനൊടുവിൽ എൻ്റെ

മുന്നിൽ തന്നെ ദൈവം എത്തിച്ചു. ഈ സൂര്യ ഒരു പാവായത് കൊണ്ടല്ലേടാ.

കടന്ന് പോകുന്ന അവളെ നോക്കുന്ന സൂര്യയുടെ കണ്ണുകളിൽ തീപ്പൊരി. തിരിച്ച് എന്തൊക്കെയൊ പറയണമെന്നുണ്ടെങ്കിലും അതൊരു എണ്ണയൊഴിക്കലാണെന്ന് മനസിലാക്കി ഞാൻ തല താഴ്ത്തിയിട്ടതേ ഉള്ളൂ.

ആൾകൂട്ടത്തിനു മുന്നിൽ നിന്ന് അപമാനിതനായ സൂര്യ ജിൻഷയെ കാണാനില്ലെങ്കിലും പിറകേ ഓടി ഞാൻ ബലം പ്രയോഗിച്ച് പിടിച്ചു ഈ ഓട്ടത്തിൽ ഒരു ഗുണവും കിട്ടാൻ പോണില്ല. ഞാൻ എന്ത് പറഞ്ഞാലും മുഖവിലക്കെടുക്കുന്നൊരാളാണ് സൂര്യ പെട്ടെന്ന് നിന്ന് എന്നെ തിരിഞ്ഞു നോക്കി. ആ നോട്ടം എന്നെ പേടിപ്പെടുത്തി.

എടാ വിഷയം പ്രണയമാണ് അത് കൊണ്ട് കാര്യങ്ങൾ ചെലപ്പോൾ നമ്മള് പ്രതീക്ഷിച്ചിടത്ത് എത്തീല്ലാന്ന് വരും അതൊക്കെ സ്വാഭാവികാ അപ്പൊ വെസ്റ്റേണിലൊക്കെ കാണുന്നില്ലെ മനസിൽ നിന്ന് പടിയിറങ്ങി കഴിഞ്ഞാൽ തിരിഞ്ഞു നടക്കുക അത്ര തന്നെ. ഇൻബോക്സിൽ മായാതെ കിടക്കുന്ന മെസേജിൻ്റെ വരികൾ മനസിലേക്ക് വന്നത് കൊണ്ടാവാം ഞാൻ പറഞ്ഞതിന് തല കുലുക്കിയതേ ഉള്ളൂ.

ഇവിടെ പരിഭവങ്ങൾക്ക് ഒരു സ്ഥാനവുമില്ല. പുതിയൊരുത്തനെ കിട്ടിയപ്പോൾ അവൾ പോയി അത്ര തന്നെ. ഞാനത് പറഞ്ഞതിനു പിന്നിൽ അവൻ്റെ നിയന്ത്രണത്തിൽ നിന്നു പോയ മനസിനെ തിരിച്ച് പിടിക്കലായിരുന്നു. ഇല്ലെങ്കിൽ കൂടുതൽ ദുർബ്ബലനായാലൊ.

അവൾക്കൊപ്പമുള്ള യുവാവിനെ കണ്ടപ്പഴേ സൂര്യയുടെ നില തെറ്റിയിരുന്നു. കാരണം ഒന്നുകിൽ ആരോ അവളെ ബന്ദിയാക്കി അല്ലെങ്കിൽ ൻ്റെ ജിനു ജീവിച്ചിരിപ്പില്ല. അതാണല്ലൊ ൻ്റെ സൂര്യ ന്നോട് പറഞ്ഞെ. ജിൻഷയോടുള്ള അവൻ്റെ സ്നേഹത്തിന് അത്രയ്ക്ക് ആഴവും പളപളപ്പുമായിരുന്നു. മൈതാനിയുടെ സൈഡിൽ കമ്പിവേലിക്കുള്ളിൽ വളർന്നുകൊണ്ടിരിക്കുന്ന കുഞ്ഞു മാവിൻതൈകൾക്ക് സൈഡിലൂടെ അവൾ വണ്ടിയുമായി തിരികെ വന്നു.

ഒരു വെല്ല് വിളിപോലെ. ഹംദാൻ ഈ ലോകത്ത് എനിയ്ക്കാരുമില്ലെന്നുള്ള വലിയ വേദന ഞാനനുഭവിച്ചത് അവളുടെ തിരോത്ഥാനത്തിലൂടെയാണ്.

ജീവന് തുല്യം സ്നേഹിച്ച് തൻ്റെതാകാമെന്ന് വാക്കും കൊടുത്ത് അവസാനം ആരുമല്ലെന്ന് പറഞ്ഞ് കടന്ന് പോ യ പെണ്ണ്. എങ്ങനെയാണ് ഇങ്ങെനെ അഭിനയിച്ച് ഒരു പെണ്ണിന് പുരുഷനെ ചതിയ്ക്കാൻ പറ്റുന്നത് എന്നൊക്കെ പറയണമെന്നുണ്ടെങ്കിലും ഞാൻ മൗനം. സ്നേഹത്തിൻ്റെ കൈത്തിരിയുമായ് ആദ്യമായൊരുപെണ്ണ് മുന്നിലേക്ക് വന്ന ആ കാലവും കഥകളുമൊ

ക്കെ ഓർത്തെടുക്കാനേ നിക്ക് കഴിയുന്നില്ല.

സൂര്യക്കെന്നല്ല ആർക്കും സഹിക്കാനാകൂല കളി മൈതാനത്ത് കാൽപന്ത് കളിക്കിടയിൽ തോന്നിപോയ ഇഷ്ടം പുളിങ്കൊമ്പാണെന്ന് തോന്നി പിടുത്തം മുറുക്കി നിഷ് പ്രയാസം അവ

ളെൻ്റെ തോളിലും കേറി. പഠനവും പൂർത്തിയാക്കാനായില്ല കുടുംബവും അകന്നു. എല്ലാം നഷ്ടപ്പെട്ടെടാ. ഞാൻ എല്ലാം നിശശബ്ദം കേട്ടതേ ഉള്ളൂ.

പഠനത്തെ മുറുക്കി പിടിക്കണം വിദ്യ യിലൂടെയാണ് സത്യത്തിൻ്റെ തുരുത്തുകൾ കണ്ടെത്താൻ കഴിയുക എന്ന് ഞാൻ പലവട്ടം ബോധ്യപ്പെടുത്തിയിട്ടും പ്രേമ സല്ലാപത്തിനായി പഠനം വരെ വലിച്ചെറിഞ്ഞതിനെ പറ്റി പറയുമ്പോൾ തല താഴ്ത്തിയിട്ട് നെടുവീർപ്പിടും.

ഐശ്വര്യ കൂൾബാറിൽ പ്രണയിനികൾ തമ്പടിക്കുന്നതല്ലെ അങ്ങോട്ട് പോയാലൊ അവിടെ കാണും. പെട്ടെന്നാണ് ബുള്ളറ്റിൻ്റെ ശബ്ദം എല്ലാം മറന്ന് സൂര്യ ഓടി. പേടിച്ച് വിറച്ച് പ്രാണരക്ഷാർ

ർത്ഥം അവളും കുതിക്കുന്നു. സൂര്യ ക്രോസ് ലെവലാക്കി ബാറിനു മുന്നിൽ വണ്ടി നിർത്തിച്ചു.

എത്ര വലിയ ആക്രമണത്തിനും തയ്യാറായി നിൽക്കുന്ന സൂര്യയുടെ കണ്ണുകൾ കണ്ട് ചാടി വീണ് ഞാനവനെപിടിച്ചു മാറ്റിയെങ്കിലും കുതിരശക്തിയിൽ എന്നെ തെറിപ്പിച്ചു. അപ്പഴേക്കും ഫുട്പാത്തിലൂടെ മറ്റൊരു കളി മൈതാനത്തിലേക്ക് കടന്നു. അത് കുട്ടികളുടെ മാത്രം കളിക്കണം ഇതിനോട് ചേർന്ന് ബദ്രീ എന്ന പേരിൽ വലിയൊരു പള്ളിയും മദ്രസയുമുണ്ട്. ഇവിടെ ഇലഞ്ഞി പൂവിൻ്റെയും പാല പൂവിൻ്റെയും ഏതൊക്കെയൊപേരറിയാ പൂവിൻ്റെയും മസ്ത് പിടിപ്പിക്കുന്ന മണം പരന്നു.

ൻ്റെ സൂര്യാ നീ എന്നെ വെരെ കോടതികേറ്റും. ഒന്ന് പോടൊ നീ നിൻ്റെ പാട്ടിന് നിന്നെ ആര് വിളിച്ചു. അവൻ്റെ ആ ക്രോശവും മുഖഭാവവും കണ്ട് ഞാൻ അടുത്തേക്ക് പോകാൻ തന്നെ വിറ ച്ചു. ഒരു വലിയ അപകടം ഒഴിവാക്കാൻ ൻ്റെ സൂര്യാ പൊന്നെ നീയൊന്നടങ്ങ് ഞാൻ യാജിച്ചു. അടുത്തേക്ക് വന്ന്പോകരുത് പൊയ്ക്കോളാനാ പറഞ്ഞത് എന്നോട് പറഞ്ഞു. നിക്ക് നേരെ ചൂണ്ടിയ വിരലിൽ തീ പന്തം.

ഒരു സാഹചര്യത്തിനും തകർക്കാനാ വാത്ത ൻ്റെ സൂര്യയുടെ ആത്മധൈര്യം ഒരു പ്രണയ നിരാശയോടെ എത്ര പെട്ടെന്നാണ് ചോർന്ന് പോയത്.. ഇരു കൈകളും കൊണ്ട് ആഞ്ഞു തല്ലി

ജിൻഷയുടെ മുടിയിൽ പിടിച്ച് വലിച്ച് പിറകിലേക്ക് തള്ളി. ൻ്റെ റെബ്ബെ ഞാൻ വരെ ജെയിലിലാകുന്ന അവസ്ഥ വിജനതയിലേക്ക് ഓടിയെത്തിയ നാലഞ്ച് പേർക്ക് അവനെ ഒതുക്കാനായില്ല.

കടിഞ്ഞാണില്ലാത്ത ഒരു കുതിരയെ പോലെ സൂര്യ. നിന്നോടാ പോകാൻ പറഞ്ഞത് വലിഞ്ഞ് കേറി എന്തിനാ വന്നെ?. അനിയന്ത്രിതമായ വാക്കുകൾ കേട്ട് ൻ്റെ ചുവടുകൾ പിറകോട്ടടിച്ചു. മുന്നിൽ കൂട്ടിയിട്ട വലിയ കരിങ്കൽ കഷ്ണം കൈയിലെടുത്തു. ബദ്രീങ്ങളെ..സൂര്യാ ൻ്റെ പൊന്നേ... ഒരു കുഞ്ഞിനെ വശപ്പെടുത്തും പോലെ ഞാൻ പിറകേ ഓടി ഇനി കൈയാങ്കളിയാണെന്ന് മനസിലായപ്പോൾ ഞാൻ പിടിച്ചു വലിച്ചു.

ഇപ്പൊ സൂര്യ ഒരു സിംഹമൊ കടുവയൊ കണ്ടാമൃഗമൊ അങ്ങനെ എന്തൊക്കെയൊ ആയി മാറി കഴിഞ്ഞു. ഈ നെഞ്ചിൽ ഞാനല്ലാതെ മറ്റൊരാൾ ഒരിക്കലും ഉണ്ടാവരുത് ജിൻഷയുടെ നെഞ്ചിലേ

ക്ക് ആഞ്ഞുകുത്താൻ ഓങ്ങുന്നതിനിടയിൽ ഞാൻ ബലപ്പെട്ട് കല്ല് പിടിച്ചു വാങ്ങിയെങ്കിലും കുത്തി കഴിഞ്ഞിരുന്നു.

ദേഷ്യം സഹിക്കവയ്യാതെ എന്നെ പിടിച്ചു തള്ളിയിട്ടു.നിലവിളിയാലെ അവൾ യുവാവിനെ മറഞ്ഞു നിന്നു. ഞാൻ വിട്ടാലും ഇവൻ വിടില്ല ഇവനെയാണ് ഞാൻ സ്നേഹിച്ചത് എന്നിട്ടും അവൾ സൂര്യയോട് വീമ്പടിച്ചു. ഒരു മാജിക്ക് എന്നോണം സൂര്യ ഓടിച്ചെന്ന് ഞാൻ വലിച്ചെറിഞ്ഞ കരിങ്കല്ലെടുത്തു നെഞ്ചിലേക്ക് ആഞ്ഞു വീണ്ടും കുത്തി. അമ്മേ എന്നൊരൊറ്റ വിളിയാലെ അവൾ വീണു.

നഷ്ടപ്പെടുത്തിയ ൻ്റെ 5 വർഷങ്ങൾ എങ്ങനെ തിരിച്ച് കിട്ടും.? ആരാതിരിച്ച് തരുന്നെ.? സമനില തെറ്റിയ ഒരാളെ പോലെ സൂര്യ. സംസാരത്തിനിടയിലും നിർത്താതെ തല്ലി കൊണ്ടിരുന്നു

പെട്ടെന്ന് ഞാൻ തിരിഞ്ഞോടി. ഇടയിൽ വല്ലാത്തൊരു ഗദ്ഗദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ വലതു കൈയിൽ കഴുത്ത് പിടിച്ചൊതുക്കി മാവിൽ ചേർത്ത് പിടിച്ച് നിർത്തിയിട്ട് പോലീസും കേസും നിയമവും കോടതിയും ഒന്നും ഭയക്കാതെ നെഞ്ച് വിരിച്ച് സൂര്യ ചോദിച്ചു പറഞ്ഞാട്ടെ എന്തിനായിരുന്നു ന്നെ ചതിച്ചത്?

പഠനത്തിനിടയിൽ ജോലി ചെയ്ത് കഷ്ടപ്പെട്ടുണ്ടാക്കി സൂര്യ വാങ്ങിക്കൊടുത്ത വാച്ചിൽ നോക്കിയത് 2 പേരും ഒന്നിച്ചായിരുന്നു. മരച്ചില്ലയിൽ കിളി യൊച്ചകൾ വല്ലാതെ അലോസരപ്പെ

ടുത്തിയപ്പോൾ വലിച്ച് മുന്നോട്ട് കൊണ്ടുപോയി.വിയർപ്പിൽ മുങ്ങി തിരിച്ചെത്തിയ യുവാവ് കാലിൽ വീണ് സൂര്യാ കൊല്ലരുത് പൊറുക്കണം പ്രാണന് വേണ്ടിയുള്ള യാചന

അതൊരു കരളലിയിപ്പിക്കുന്ന രംഗമായിരുന്നു.

കൈയിൽ ചുറ്റി പിടിച്ച മുടി ഒന്ന് കൂടി മുറുക്കി ഇപ്പൊ ഞാൻ വിടുന്നു നീ ചാകരുത് ഈ കുത്തിൻ്റെ വേദനയുമായി ഇനിയുള്ള കാലം നീ ജീവിക്കണം.കുത്തി പരിക്കേൽപ്പിച്ച എൻ്റെ മനസിനെ ഒഴുകുന്ന ഈ ചോര തുള്ളിയിൽ നീ കാണും.

ഈ വിശാൽ അടക്കം ഇനിയൊരു പുരുഷനെ വഞ്ചിക്കാതിരിക്കാൻ വേണ്ടിയാ ഇത് എന്താ? അതിനുള്ള മറുപടി അവൾ പറഞ്ഞത് കൈ കൊണ്ടായിരുന്നു. സൂര്യയെ കൊല്ലാകൊല ചെയ്യാൻ ഉപയോഗിച്ച നാവുകൾ അപ്പഴേക്കും തളർന്ന് പോയിരുന്നു. ഈ മാറ്റത്തിനായി കാത്തിരുന്നതാ ഞാൻ.

cultural
Advertisment