Advertisment

ഗന്ധർവ്വമോഹമണയാനിനിയെന്തുചെയ്.. വൂ.. (കവിത)

New Update

publive-image

Advertisment

ജന്മമിനിയെനിയ്ക്ക്മുന്നിൽ

തുറക്കുമോ കണ്ണാ..

ഗുരുപവനപുരിതൻ ശ്രീലകവാതിൽ..

" ഗുരുവായൂരമ്പലനടയിൽ..ഒരുദിവസം ഞാൻ പോകും..

ഗോപകുമാരനെക്കാണു"* മെന്നാശിച്ച്പാടിയതെന്തേ നീ കേട്ടില്ല..?

അകക്കണ്ണിലാക്കിയെന്നുമെനിക്ക് കണികണ്ടുണരാ -

നൊരൊളിയെങ്കിലും... നിന്നെക്കണ്ടെൻഗാനാർച്ചകളാ..

പാദാരവിന്ദങ്ങളിൽ പുഷ്പാഞ്ജലികളായാൽ...

പുണ്യമായ്..സുകൃതമായ്..ജന്മസാഫല്യമായ്..

നിൻകോമളരൂപവുമാ കളിചിരികളാലുമെന്നന്തരംഗ -

മെത്രയെത്ര ലക്ഷാർച്ചനകളുരുൾക്കഴിച്ചു...

കൺമുന്നിലുണ്ടെങ്കിലുമൊന്നുകാണാനാവുന്നില്ലയെന്നെന്റെ ഗദ്ഗദങ്ങൾ...

മുറജപങ്ങളായ്..കോടിയർച്ചനകളായ്..കലശങ്ങളായ്..

പൊന്നിൻചിലങ്കകെട്ടിയ നിൻ തൃപ്പാദങ്ങളെപുണർന്ന -

പ്രദക്ഷിണപഥത്തിലെ പദരേണുക്കളിലൊരു..

ശയനപ്രദക്ഷിണമെനിയ്ക്കായാൽ..

ശീവേലിയായ്..കൃഷ്ണനാട്ടമായ്..സപ്താഹമായ്..

ജീവിതരഥമുരുട്ടിമുന്നേറുമ്പോളെൻവീഥിയിൽ..

തെളിയുന്നവെളിച്ചമായെന്നുമെ- ന്നരികിലുണ്ടങ്കിലും..

ഒരുനോക്കങ്ങുവന്നൊന്നുകാണാൻ..ഉള്ളിൽ കൊതിച്ചമോഹ -

മണയാനിനിയെന്തുചെയ്..വൂ..!

* കടപ്പാട്.

ഒതേനന്റെ മകൻ എന്ന ചലച്ചിത്രത്തിലെ വയലാർ രാമവർമ്മ യുടെ വരികൾ.

നൂറുകണക്കിന് ഗുരുവായൂരപ്പന്റെ ഭക്തിഗാനങ്ങൾ ആലപിച്ച യേശുദാസിന് ഇതുവരെ ഗുരുവായൂരപ്പനെ ദർശിക്കാൻ സാധിയ്ക്കാത്തതിൽ അദ്ദേഹത്തിനുണ്ടായേക്കാവുന്ന പരിഭവം കവിയുടെ ഭാവനയിൽ.

cultural
Advertisment