കവിത

നീയൊരു നിലാവായി.. സൗരഭ്യമായി.. (കവിത)

സുഭാഷ് ടി ആര്‍
Monday, September 6, 2021

-സുബാഷ് ടി.ആർ

തിങ്കളീപൂമുഖത്തുദിച്ചുയർന്നുവോ..
ആശ്ചര്യമീയമാവാസിനാളിലും..!
പരന്നൊഴുകിനിലാവുംനിൻസൗരഭ്യവും
തിരുമുറ്റത്തും തൊടിയിലും..

കരിവണ്ടണഞ്ഞാസൗരഭ്യമധുനുകരാൻനേരം..
നിൻകരിമിഴികളതിന്നിണയെന്നുകരുതി-
യാർത്തടുത്തപ്പോൾ പരവശയായി നീ
നിന്നതൊരുതിരുമുൽക്കാഴ്ചയായി.!

ചന്ദനനിറമോലുംനിൻകവിളിണകളിൽ
മന്ദമിളകികളിയ്ക്കുന്നാ..
ഇരുളുതോൽക്കുമളകങ്ങൾ മെല്ലെ
വീശും തെക്കൻകാറ്റിൻചില്ലകളിൽ..

പവിഴച്ചൊടികളിലമ്പിളിതൂവിയ..
രജതകാന്തിയൊളിവീശിയനേരമാ –
മമൃതുനുകരാൻ ചെഞ്ചൊടിവിടരവേ..
കണ്ടുഞാൻ നീയൊളിപ്പിച്ചവെൺമുത്തുകൾ..

മായാതെനിൽക്കുമോയിത്തിരിനേരംകൂടി..
രാക്കുയിലെത്തുമൊരുരാഗംപാടാൻ..
തേന്മാവിനെയൊന്നുഗാഢംപുണർന്നുചൊല്ലി..
പൊഴിച്ചുപൂക്കൾനിൻ കാലടികളിൽമുല്ലവള്ളി..

×