കവിത

ആശകൾ പൂക്കുന്നിടം (കവിത)

സമദ് കല്ലടിക്കോട്
Wednesday, September 8, 2021

-ഷംന ജാസ്മിൻ (ചിറക്കൽപ്പടി)

ജീവനറ്റ ശിഖരങ്ങളിൽ
ജീവവായു പോൽ തേടുന്നതെന്താണ്.
മിനാരങ്ങളുടെ തണലിൽ
നിലാവിന്റെ അരണ്ടവെളിച്ചത്തിൽ
അന്ധകാരം വമിച്ച പോലെ രാത്രിമഴയുടെ നിശബ്ദത
നമുക്കെന്തിനാണ്.
നിന്റെ വേരിൽ വിഷമുണ്ടെന്നിരിക്കയാൽ
എന്റെ കൈപ്പിൽ നീ അലിഞ്ഞു തീരുക.
നിന്റെ മാധുര്യം എനിക്കായ് മാറ്റിവെക്കേണ്ടതില്ല,
നീയും നിന്റെ വിഷവും എന്റെ കൈപ്പും പ്രണയത്തിൽ മുളയ്ക്കട്ടെ
,ആശകൾ പൂക്കുന്നിടത്ത് കാലം മന്ദഹസിക്കട്ടെ..
വെയിലേറ്റവന്റെ തലയ്ക്ക് മീതെ പ്രതീക്ഷയുടെ ചുടുചുംബനങ്ങൾ പഠിക്കട്ടെ
എന്നിൽ പൊടിയുന്ന വിയർപ്പുകണങ്ങൾ,
പ്രിയനേ.
നിന്റെ ഓർമ്മകൾ ചൂടേറ്റ നീരാണ്

×