കവിത

പരേതൻ (കവിത)

സത്യം ഡെസ്ക്
Monday, September 20, 2021

-ബിജു ജോസഫ് കുന്നുംപുറം

വിളറിവെളുത്ത നിലാവിൽ
പരേതാത്മാവിന് ജീവൻ തിരിച്ചുകിട്ടി.
വേണ്ടിയിരുന്നില്ല.
ഒരുപക്ഷേ ശിക്ഷിക്കപെടുകയായിരിക്കും…!!

മുഖപടമണിഞ്ഞ മനുഷ്യരുള്ള ലോകം.
അനുഗ്രഹം….
ബുദ്ധിമുട്ടി ചിരിച്ചു കാണിക്കേണ്ട.
വിഷാദം പുറത്തു കാണുകയുമില്ല
കൊള്ളാമല്ലോ.
കൊറോണ സമ്മാനിച്ച ആഭരണം.

എങ്കിലും വേണ്ടിയിരുന്നില്ല.
ഇനി ഒന്നുകൂടി അനുഭവിക്കുകതന്നെ.

പെട്ടെന്ന് തിരിച്ചറിഞ്ഞു.
തന്റെ വയർ കാണുന്നില്ല. ശൂന്യം.
തന്റെ തലച്ചോറും കാണുന്നില്ല. ശൂന്യം.
ഇനി ജീവിച്ചേക്കാം, ഈ ലോകത്തിൽ.

പക്ഷെ, കണ്ണും കാതും …??
സാരമില്ല …അടച്ചുവച്ചേക്കാം.
വയറും തലച്ചോറും കണ്ണും കാതും
ഇല്ലെങ്കിൽ ജീവിതം എത്ര സുഖം.

മണ്ണും ചെളിയും തട്ടി മാറ്റിയിട്ട്
നേരം പുലരുവാനായി കാത്തിരുന്നു.
ആ …..മുൻ പരേതൻ.

×