ഭാര്യക്ക് അവിഹിത ബന്ധമെന്ന് സംശയം; യുവാവ് നവജാത ശിശുവിന്റെ ശരീരത്തിൽ വിഷം കുത്തിവെച്ചു

New Update

publive-image

Advertisment

ഭുവനേശ്വർ: ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് യുവാവ് നവജാത ശിശുവിന്റെ ശരീരത്തിൽ വിഷം കുത്തിവെച്ചു. ഒഡിഷയിലെ ബലാസോർ ജില്ലയിലാണ് സംഭവം. വിഷബാധയേറ്റ കുഞ്ഞ് ജില്ലാ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ചന്ദൻ മഹാന എന്നയാളാണ് കുഞ്ഞിനെ വിഷം കുത്തിവെച്ച് കൊല്ലാൻ ശ്രമിച്ചത്. ഭാര്യക്ക് അവിഹിത ബന്ധമുണ്ടെന്ന് സംശയിച്ചിരുന്ന ഇയാൾ കുഞ്ഞിന്റെ പിതൃത്വത്തിലും സംശയമുന്നയിച്ചിരുന്നു. സംഭവത്തിൽ സ്വമേധയാ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

ചന്ദനും ഭാര്യ തൻമയിയും കഴിഞ്ഞ വർഷമാണ് വിവാഹം കഴിച്ചത്. മെയ് ഒമ്പതിനാണ് ഇവർക്ക് കുഞ്ഞ് ജനിച്ചത്. ആശുപത്രിയിൽനിന്ന് ഡിസ്ചാർജായ ശേഷം തൻമയി സ്വന്തം വീട്ടിലേക്ക് പോന്നിരുന്നു. തിങ്കളാഴ്ച ചന്ദൻ തൻമയിയുടെ വീട്ടിലെത്തിയപ്പോഴാണ് കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

കുഞ്ഞിന്റെ കരച്ചിൽ കേട്ട് തൻമയി ബാത്ത്‌റൂമിൽനിന്ന് പുറത്തുവന്നപ്പോൾ കയ്യിൽ സിറിഞ്ചും വിഷക്കുപ്പിയുമായി നിൽക്കുന്ന ഭർത്താവിനെയാണ് കണ്ടത്. ആദ്യം താൻ ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ ചന്ദൻ പിന്നീട് വിഷം കുത്തിവെച്ചതായി സമ്മതിക്കുകയായിരുന്നു.

തൻമയി മാതാപിതാക്കളെ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ കുഞ്ഞിനെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലെത്തിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Advertisment