മൂക്കിലൂടെ ഒഴിക്കുന്ന കൊവിഡ് വാക്‌സിന്‍റെ വില നിശ്ചയിച്ച് ഭാരത് ബയോടെക്

New Update

publive-image

ഡല്‍ഹി: മൂക്കിലൂടെ ഒഴിക്കുന്ന ഭാരത് ബയോടെക് നിര്‍മ്മിച്ച കൊവിഡ് വാക്‌സിന്‍റെ വില നിശ്ചയിച്ചു. സര്‍ക്കാര്‍ ആശുപത്രികൾക്ക് വാക്‌സിന്‍ വില 325 രൂപയാണ്. സ്വകാര്യ മേഖലയില്‍ വാക്‌സിന്‍റെ വില 800 രൂപയായും നിശ്ചയിച്ചതായി അറിയിച്ചു.

Advertisment

ഇതിനു പുറമേ അഞ്ചു ശതമാനം ജിഎസ്ടി കൂടി നല്‍കണം. സ്വകാര്യആശുപത്രികളില്‍ സര്‍വീസ് ചാര്‍ജ് കൂടി കൂട്ടുമ്പോള്‍ വില ഇനിയും ഉയരും. 150 രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കിയാല്‍, നികുതി അടക്കം ആയിരം രൂപയോളം നല്‍കേണ്ടി വരും. കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയ വാക്‌സിന്‍ കൊവിന്‍ ആപ്പിലൂടെ ലഭ്യമാകും.

ഇന്‍കോ വാക് എന്ന വാക്‌സിന്‍ ജനുവരി നാലാമത്തെ ആഴ്ചയോടെ വിപണിയില്‍ എത്തുമെന്ന് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് അറിയിച്ചു. നിലവില്‍ കൊവിഷീല്‍ഡ്, കോവാക്‌സിന്‍ തുടങ്ങിയ രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആയാണ് മൂക്കിലൂടെ ഒഴിക്കുന്ന വാക്‌സിന്‍ നല്‍കുന്നത്.

Advertisment