/sathyam/media/post_attachments/wgqCv2tcEYtuHfZN7NhK.jpg)
ഡൽഹി: ഡൽഹി വിമാനതവളത്തിലെ മൂന്നാമത്തെ ടെർമിനലിന് മുന്നിൽ പരസ്യമായി മൂത്രമൊഴിച്ച 39കാരന്‍ അറസ്റ്റിൽ. ടെർമിനൽ മൂന്നിലെ ഡിപ്പാർച്ചർ ഏരിയയിലെ ഗേറ്റിനു മുന്നിലാണ് മദ്യപിച്ചെത്തിയ ബിഹാർ സ്വദേശി ജൗഹർ അലി ഖാൻ മൂത്രമൊഴിച്ചത്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചു.
ഞായറാഴ്ച വൈകീട്ട് 5.30ഓടെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. മദ്യലഹരിയിലായ ഇയാൾ പൊതു സ്ഥലത്ത് അലറിവിളിച്ചും മറ്റുള്ളവരെ തെറിപറഞ്ഞും ശല്യമുണ്ടാക്കിയെന്നും പൊലീസ് പറയുന്നു.
സൗദി അറേബ്യയിലെ ദമാമിലേക്ക് പോകാനിരിക്കുകയായിരുന്നു ഇയാൾ. പിന്നീട് പൊലീസെത്തി ഇയാളെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ച് പരിശോധിച്ചപ്പോൾ മദ്യപിച്ചതായി കണ്ടെത്തിയെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (എയർപോർട്ട്) രവികുമാർ സിംഗ് വ്യക്തമാക്കി. ഐപിസി 294, 510 വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചതായി ഡിസിപി അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us