ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്താൻ പറ്റില്ലെന്ന വാശിയിൽ പൈലറ്റ്: യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചത് റോഡ് മാർഗ്ഗം

New Update

publive-image

ഡൽഹി: ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ വിമാനം പറത്താൻ വിസമ്മതിച്ച് പൈലറ്റ്. മോശം കാലാവസ്ഥയെ തുടർന്ന് ജയ്പൂരിൽ ഇറക്കിയ വിമാനമാണ് വീണ്ടും പറത്താൻ പൈലറ്റ് വിസമ്മതിച്ചത്. ജയ്പൂർ വിമാനത്താവളത്തിൽ എത്തി രണ്ട് മണിക്കൂറുകൾക്ക് ശേഷമായിരുന്നു യാത്ര പുനരാരംഭിക്കാൻ കഴിയില്ലെന്ന് പൈലറ്റ് അധികൃതരെ അറിയിച്ചത്. ഇതോടെ, നിരവധി യാത്രക്കാരാണ് മണിക്കൂറുകളോളം വിമാനത്താവളത്തിൽ കുടുങ്ങിക്കിടന്നത്.

Advertisment

ലണ്ടനിൽ നിന്ന് ഡൽഹിയിലേക്ക് വന്ന എയർ ഇന്ത്യ വിമാനത്തിലാണ് സംഭവം. പുലർച്ചെ നാല് മണിയോടെ ജയ്പൂരിൽ ഇറക്കിയ വിമാനം കാലാവസ്ഥ പ്രകൃതികൂലമായതിനെ തുടർന്ന് അഞ്ച് മണിക്കൂറോളം ജയ്പൂരിൽ തന്നെ തുടരുകയായിരുന്നു.

എന്നാൽ, കാലാവസ്ഥ അനുകൂലമായതോടെ വിമാനം പറത്താൻ ആവശ്യപ്പെട്ടപ്പോഴാണ് പൈലറ്റ് വിസമ്മതിച്ചത്. ഏകദേശം 350 ഓളം യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇവരിൽ കുറച്ചുപേരെ റോഡ് മാർഗ്ഗം ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, ബാക്കിയുള്ളവരെ പകരം ജീവനക്കാരെ നിയോഗിച്ച് അതേ വിമാനത്തിൽ തന്നെ ഡൽഹിയിൽ എത്തിക്കുകയും ചെയ്തു.

Advertisment