ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെൻറ് കളക്റ്റീവ് (ഡിഎംസി) അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഓൾഡേജ് ഹോമുകളിലും ഓണസദ്യ വിളമ്പിക്കൊണ്ട് തിരുവോണം ആഘോഷിച്ചു

New Update

publive-image

ഡല്‍ഹി: അഡ്വക്കേറ്റ് ദീപ ജോസഫും, ജയരാജ് നായരും നേതൃത്വം കൊടുക്കുന്ന ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡിസ്ട്രസ് മാനേജ്മെൻറ് കളക്റ്റീവ് (ഡിഎംസി) കേരളത്തിലെയും ഡൽഹിയിലെയും ഹരിയാനയിലെയും ഉത്തർപ്രദേശിലെയും വിവിധ അഗതി മന്ദിരങ്ങളിലും അനാഥാലയങ്ങളിലും ഓൾഡേജ് ഹോം മുകളിലുമായി രണ്ടായിരത്തിലധികം പേർക്ക് ഓണ സദ്യ വിളമ്പി കൊണ്ട് പൊന്നിൻ തിരുവോണം ആഘോഷിച്ചു.

Advertisment

publive-image

തിരുവോണം നാൾ മുതൽ സെപ്റ്റംബർ അഞ്ച് വരെയുള്ള തീയതികളിൽ അയ്യായിരത്തോളം പേർക്കാണ് ഓണ സദ്യ വിളമ്പാൻ ഡിഎംസി തീരുമാനിച്ചിരിക്കുന്നത് എന്ന് ഗ്ലോബൽ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

കൂടാതെ സെപ്റ്റംബർ അഞ്ചിന് ഓണാഘോഷങ്ങളുടെ ഭാഗമായ ഫാമിലി ഫെസ്റ്റ്, ഡിഎംസി ബഹറിൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് ജനറൽ സെക്രട്ടറി ജയരാജൻ നായർ പറഞ്ഞു. ഡിഎംസിയുടെ ഡൽഹി, കേരള, ഗ്ലോബൽ ചാപ്റ്ററുകളുടെ എല്ലാം സഹകരണത്തോടെയാണ് ചാരിറ്റി ഓണസദ്യ നടപ്പിലാക്കിയതെന്ന് അഡ്വക്കേറ്റ് ദീപ ജോസഫ് പറഞ്ഞു.

publive-image

ഹോപ്പ് കമ്മ്യൂണിറ്റി വില്ലേജ്, പ്രേംധാം ചാരിറ്റബിള്‍ സൊസൈറ്റി, ശാന്തി നികേതന്‍ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി, പാലന ഗ്രേസ് ഹാം, ബെഥനി മിഷന്‍, ലിറ്റില്‍ സെര്‍വന്‍റ്സ് ഓഫ് ഡിവൈന്‍ പ്രോവിഡന‍്സ്, തൗ ദേവി ലാല്‍ ഓള്‍ഡ് ഏജ് ഹോംസ്,  ആശ്രയ, ആകാശപ്പറവകള്‍, പൂര്‍ണശ്രീ ബാലികാ സദനം, കാര്‍മല്‍ മാതാ പ്രേം പ്രസാദ് തപോവന്‍, ജീവോദയ, ഓള്‍ഡ് ഏജ് ഹോം ഗുഡ്ഗാവ് ആന്‍ഡ് കേരള സിസ്റ്റേഴ്സ് ഓഫ് ദി ഡസ്റ്റിറ്റ്യൂട്ട് മാനവ സേവാ സൊസൈറ്റി, കൂടാതെ വിവിധ ആഗോള ചാപ്റ്ററിന്‍റെ ആഭിമുഖ്യത്തിൽ കേരളത്തിലെ പല ജില്ലകളുടെയും അനാഥ മന്ദിരങ്ങളിൽ സെപ്റ്റംബർ 5 വരെ 5000 പേരിലേക്ക് ലക്ഷ്യം വെക്കുന്നു.

delhi news
Advertisment