ഡൽഹിയിൽ ചാവറ കൾച്ചറൽ സെൻറർ പ്രവർത്തനം ആരംഭിക്കുന്നു. വിവിധ മത പ്രതിനിധികൾ പങ്കെടുക്കുന്ന വെബിനാർ സംഘടിപ്പിച്ചുകൊണ്ട് നാളെ തുടക്കം. വെബിനാർ സിബിസിഐ സെക്രട്ടറി ജനറലും മഹാരാഷ്ട്ര വസ്സായ് രൂപതയുടെ ഇടയനുമായ ആർച്ച് ബിഷപ്പ് ഡോ: ഫെലിക്സ് മച്ചാഡോ ഉദ്ഘാടനം ചെയ്യും

New Update

publive-image

ഹരി നഗർ: കലാ- സാഹിത്യ - സാംസ്കാരിക -മതാന്തര സംവാദ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിൽ നന്മയും സമാധാനവും ഐക്യവും വളർത്തുക എന്ന ലക്ഷ്യവുമായി സിഎംഐ സഭയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ചാവറ കൾച്ചറൽ സെൻ്റർ പ്രവർത്തനം ആരംഭിക്കുന്നു.

Advertisment

"വൈവിധ്യത്തെ ആഘോഷമാക്കുക എന്നാൽ ഭാരതീയതയെ ആഘോഷമാക്കുകയാണ് ("CELEBRATING DIVERSITY means CELEBRATING BHARATH") എന്ന ദർശനത്തിലൂന്നി, "സമൂഹത്തിൽ സൗഹാർദ്ദവും ഐക്യവും സമാധാനവും നിലനിർത്തുന്നതിൽ മതങ്ങളുടെ പങ്ക് " എന്ന വിഷയത്തിൽ വിവിധ മത പ്രതിനിധികൾ പങ്കെടുക്കുന്ന വെബിനാർ സംഘടിപ്പിച്ചു കൊണ്ടാണ് തുടക്കം.

നാളെ വൈകീട്ട് 5.30ന് ആരംഭിക്കുന്ന വെബിനാർ സിബിസിഐ സെക്രട്ടറി ജനറലും മഹാരാഷ്ട്ര, വസ്സായ് രൂപതയുടെ ഇടയനുമായ ആർച്ച് ബിഷപ്പ് ഡോ: ഫെലിക്സ് മച്ചാഡോ ഉദ്ഘാടനം ചെയ്യും.

സിഎംഐ സഭ പ്രിയോർ ജനറൽ റവ.ഡോ തോമസ് ചാത്തംപറമ്പിൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഗവൺമെൻ്റ് ഓഫ് ഇന്ത്യയുടെ, സെൻട്രൽ അഡ്വൈസറി കോൺടാക്ട് ലേബർ ബോർഡ് ഏകാംഗ വിദഗ്ദ്ധ സമിതി ചെയർമാനായ ഡോ: സി.വി ആനന്ദബോസ് ഐഎഎസ് മുഖ്യ പ്രഭാഷണം നടത്തും. സിഎംഐ സഭയുടെ വിദ്യാഭ്യാസ മാധ്യമ വിഭാഗം ജനറൽ കൗൺസിലർ റവ.ഡോ. മാർട്ടിൻ മളളാത്ത് ആശംസകൾ അർപ്പിക്കും.

തുടർന്ന് കോഴിക്കോട് സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.അബ്ദുൾ സലാം (ഇസ്ലാം), ബുദ്ധമതാചാര്യനായ ദലൈലെലാമയുടെ ഇഗ്ലീഷ് പരിഭാഷകനും പണ്ഡിതനുമായ ടെൻസിൻ ജ്യോർമി റിംപോച്ചെ (ബുദ്ധമതം), നോയിഡ അമിറ്റി ഇൻറർനാഷണൽ സ്കൂൾ പ്രിൻസിപ്പലായ ഹർബീർന്ദർ കൗർ (സിക്കു മതം), യഹൂദ പുരോഹിതനും ജൂത സിനഗോഗ് സെക്രട്ടറിയുമായ റബ്ബി എസക്കിയേൽ ഐസക്ക് മലേക്കർ (യഹൂദമതം), ലോക സൗരസ്തിത് കൾച്ചറൽ ഫൗണ്ടേഷൻ മുമ്പൈ യുടെ സ്ഥാപക പ്രസിഡൻ്റും പ്രഭാഷകനുമായ ഡോ: ഹോമി.ബി. ദള്ള (സ്വരാഷ്ട്രിയൻ മതം), ടെമ്പിൾ ഓഫ് അണ്ടർസ്റ്റാൻ്റിംഗ് ഇന്ത്യ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയും ,ലോക ബഹായി കമ്യൂണിറ്റിയുടെ ട്രസ്റ്റിയുമായ ഡോ: എ.കെ മെർച്ചൻ്റ് (ബഹായി സമൂഹം) പ്രശസ്ത സാമൂഹിക പ്രവർത്തയും ബി.ജെ.എസ് സ്മാർട്ട് ഗേൾ കർണ്ണാടക സംസ്ഥാന മേധാവിയുമായ എസ്.പി.മാലിനി (ജൈനമതം) എന്നിവർ വിവിധ മതങ്ങളെ പ്രതിനിധീകരിച്ച് , വിഷയാധിഷ്ടിതമായി പ്രഭാഷണങ്ങൾ നടത്തും.

ഇതോടനുബന്ധിച്ച് ഭാരതത്തിലെ പ്രമുഖമായ ഒൻപത് മതങ്ങളുടെ വ്യത്യസ്തമായ പ്രാർത്ഥനഗാന മഞ്ജരിയും ഉണ്ടായിരിക്കുമെന്ന് ഡയറക്ടർ ഫാ: റോബി കണ്ണൻചിറ, ഡൽഹി സി- എം.ഐ. ഭവൻ സുപ്പീരിയർ ഫാ: ആൻ്റോ കാഞ്ഞിരത്തിങ്കൽ എന്നിവർ അറിയിച്ചു.

delhi news
Advertisment