പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ മാത്യദിനം ആഘോഷിച്ചു

New Update

publive-image

ഡല്‍ഹി: പാലം ഇൻഫന്റ് ജീസസ് ഫൊറോനാ പള്ളിയിൽ മാതാക്കളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥ വി. മോണിക്കാ തിരുനാൾ മാത്യദിനമായി ആഘോഷിച്ചു. 29 ന് ഞായറാഴ്ച രാവിലെ 8.30ന് ഫൊറോനാ വികാരി വെരി റവ. ഡോ. ബെന്നി പാലാട്ടി അർപ്പിച്ച ആഘോഷമായ വിശുദ്ധ കുർബ്ബാനയോടെ പരിപാടികൾ ആരംഭിച്ചു.

Advertisment

ആനിമേറ്റർ റവ. സി. ലിനാ റോസ് സി.എസ്സ്.എൻ. ആമുഖ സന്ദേശം നൽകി. അലൂഷ്യാ ഫ്രാൻസിസ് പ്രാർത്ഥനാ ഗാനം ആലപിച്ചു. പ്രസിഡന്റ് റജീനാ മാത്വു സ്വാഗത പ്രസംഗം നടത്തി. സെക്രട്ടറി സ്റ്റെല്ലാ വർഗ്ഗീസ് റിപ്പോർട്ടും ജോ.ട്രഷറർ ടെസ്സി മാത്യു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് വി. മോണിക്കയെ കുറിച്ച് ഒരു ക്വിസ് മത്സരം സംഘടിപ്പിച്ചു. വി. യൗസേപ്പിതാവിന്റെ വർഷം പ്രമാണിച്ച് നടത്തപ്പെട്ട ഉപന്യാസ മത്സരത്തിൽ വിജയികളായവർക്കും മാത്യദിനത്തിലെ അമ്മയായി തിരഞ്ഞെടുക്കപ്പെട്ട സജിനി റോബിയ്ക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ഷിജി ജിനു എല്ലാവർക്കും നന്ദി പ്രകടിപ്പിച്ചു. മാത്യവേദി ഗാനാലാപനത്തോടെ പരിപാടികൾ സമാപിച്ചു.

delhi news
Advertisment