ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷൻ, നോർക്കയുമായി ചേർന്ന് പ്രവാസികൾക്കായുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് പഠനശിബിരം നടത്തി

New Update

publive-image

ഗാസിയാബാദ്: ഷാലിമാർ ഗാർഡൻ മലയാളി വെൽഫെയർ അസോസിയേഷൻ, നോർക്കയുമായി ചേർന്ന് പ്രവാസികൾക്കായുള്ള വിവിധ ക്ഷേമപദ്ധതികളെക്കുറിച്ച് സംഘടനയുടെ ഓഫീസിൽ വെച്ച് ഞായറാഴ്ച നോർക്ക ഡവലപ്മെൻറ് ഓഫീസർ ഷാജിമോൻ ജെ. യുടെ നേതൃത്വത്തിൽ പഠനശിബിരം നടത്തി.

Advertisment

പ്രവാസികൾക്ക് കേരള സർക്കാർ നൽകുന്ന വിവിധ പദ്ധതികളെക്കുറിച്ചും, പ്രവാസി ക്ഷേമനിധി ബോർഡ് നൽകുന്ന വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ചും, നോർക്ക ഇൻഷുറൻസ് -കം-ഐഡന്റിറ്റി കാർഡിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി ക്ലാസ്സുകൾ നടത്തുകയും ചെയ്തു.

പരിപാടിയിൽ പങ്കെടുത്തവരുടെ സംശയ നിവാരണവും നടത്തി. അംഗങ്ങൾക്കെല്ലാം നോർക്ക ഇൻഷുറൻസ് കം ഐഡൻറിറ്റി കാർഡിനുള്ള അപേക്ഷാ ഫോം വിതരണം ചെയ്തു. സംഘടനയുടെ പ്രസിഡണ്ട് വി.ഗണേശ് അധ്യക്ഷനായിരുന്നു.

NEWS
Advertisment