ഇന്ത്യയും സിംഗപൂരിന്റെയും പണമിടപാട് കൂടുതൽ സുഗമമാക്കാൻ പുതിയ പദ്ധതിയൊരുങ്ങുന്നു

New Update

publive-image

ഡൽഹി: ഇന്ത്യയുടേയും സിംഗപൂരിന്റെയും ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾ പരസ്പ്പരം ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഇതിനായ് ഓൺലൈൻ പണമിടപാട് സംവിധാനങ്ങൾ പരസ്പ്പരം ബന്ധിപ്പിക്കാനൊരുങ്ങുകയാണ് ഇരു രാജ്യങ്ങളും.

Advertisment

ഇന്ത്യൻ റിസർവ് ബാങ്കും സിംഗപൂർ മോണിറ്ററി അതോറിറ്റിയുമാണ് ഇക്കാര്യം അറിയിച്ചത്. ഒരു രാജ്യങ്ങളുടെയും അതിവേഗ പണമിടപാട് സംവിധാനങ്ങളായ യുപിഐ, പേ നൗ എന്നിവയാണ് പരസ്പ്പരം ബന്ധിപ്പിക്കുന്നത. 2022 ജൂലൈ മാസത്തോടെ ഇത് സാധ്യമാകുമെന്ന് ആർബിഐ അറിയിച്ചു.

പുതിയ പദ്ധതി പ്രാബല്യത്തിൽ വരുന്നതോടെ ഉപഭോക്താക്കൾക്ക് മറ്റ് വഴികള ആശ്രയിക്കാതെയും കുറഞ്ഞ ചിലവിലും പണമിടപാട് നടത്താനാകും. ഓൺലൈൻ സംവിധാനങ്ങൾ സിംഗപ്പൂരും തമ്മിലുള്ള ഓൺലൈൻ പണമിടപാട് സംവിധാനങ്ങളിലെ സുപ്രധാന നാഴികക്കല്ലാകുമെന്ന് ആർബിഐ വ്യക്തമാക്കി.

എളുപ്പത്തിൽ പണവിനിമയം സാധ്യമാകും എന്നത് കൂടാതെ സുരക്ഷിതത്വവും ഇതിലൂടെ ഉറപ്പുവരുത്തുന്നുണ്ട്. ഓൺലൈൻ പണമിടപാട് രംഗത്ത് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ജനപ്രീതി നേടിയ സംവിധാനമാണ് യുപിഐ. ഓരോ വർഷവും ഇതിന്റെ സ്വീകാര്യത വർദ്ധിക്കുകയും ചെയ്യുന്നു.

NEWS
Advertisment