New Update
Advertisment
ഡൽഹി: ടോക്കിയോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ ഇന്ത്യയ്‌ക്ക് വേണ്ടി സ്വർണ്ണം നേടിയ നീരജ് ചോപ്രയുടെ പരിശീലകൻ ഉവെ ഹോണിനെ പുറത്താക്കി. അതിലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയാണ് നടപടിയെടുത്തത്.
ഹോണിന്റെ പരിശീലനത്തിൽ ഫെഡറേഷന് തൃപ്തിയില്ലാത്തതിനെ തുടർന്നാണ് പുറത്താക്കലെന്നാണ് റിപ്പോർട്ടുകൾ. പുതിയ രണ്ട് വിദേശ പരിശീലരെ കൊണ്ടുവരാനാണ് തീരുമാനം. 59 കാരനായ ഉവെ ഹോൺ ജാവലിൻ ത്രോയിൽ 100 മീറ്റർ ദൂരം കണ്ടെത്തിയ ഏക താരമാണ്.
ഉവെയുടെ പരിശീലനത്തിലാണ് നീരജ് ചോപ്ര ഒളിമ്പിക്‌സിൽ സ്വർണം നേടിയത്. 2017 ലാണ് പരിശീലകനായി എത്തുന്നത്. നിരവധി തവണ അതിലറ്റിക്‌സ് ഫെഡറേഷനുമായി തർക്കങ്ങളുണ്ടായിരുന്നു. ഫെഡറേഷൻ വാർത്താകുറിപ്പിലൂടെയാണ് ഉവെ ഹോണിനെ പുറത്താക്കിയ വിവരം അറിയിച്ചത്