രോഹിണി ഖേര കുർഡിൽ ഉള്ള ഫ്രാൻസിസ്കൻ ആശ്രമ മുറ്റത്ത് പണിതീര്‍ത്ത പരിശുദ്ധ കന്യകാ മാതാവിന്റെ ഗ്രോട്ടോ ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ അനിൽ ജോസഫ് കുട്ടോ പിതാവ് ആശ്രമത്തിന് സമർപ്പിച്ചു

New Update

publive-image

ഡല്‍ഹി: രോഹിണി ഖേര കുർഡിൽ ഉള്ള സെന്‍റ് ജോണ്‍സ് സ്കൂളിനോട് ചേർന്നുള്ള ഫ്രാൻസിസ്കൻ ആശ്രമ മുറ്റത്ത് കുരിശിൽ കിടന്നുകൊണ്ട് ലോകത്തിന്റെ അമ്മയായി ഈശോ നൽകിയ, അപേക്ഷിച്ചാൽ ഉപേക്ഷിക്കാത്ത പരിശുദ്ധ കന്യകാ മാതാവിന്റെ മനോഹരമായി പണിതീർത്ത ഒരു ഗ്രോട്ടോ ഡൽഹി അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ മാർ അനിൽ ജോസഫ് കുട്ടോ പിതാവ് പരിശുദ്ധ കുർബാനക്കു ശേഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടു നടത്തിയ ചടങ്ങിൽ ആശീർവദിച്ചു ആശ്രമത്തിന് സമർപ്പിച്ചു.

Advertisment

publive-image

ചടങ്ങിൽ Br. ലോറൻസ്, (പ്രൊവിൻഷ്യൽ) Br. ജോർജ്, (സുപ്പീരിയർ) Br. കുര്യാക്കോസ് തുടങ്ങി ഇൻഡ്യയിലുള്ള വിവിധ ഫ്രാൻസിസ്കൻ മിഷനറി/ആശ്രമ പ്രതിനിധികളുടെ മഹനീയ സാന്നിധ്യവുമുണ്ടായിരുന്നു.

publive-image

ഡൽഹി ആസ്ഥാനമായുള്ള ജ്യോതി കൃപ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് (Jyothy Kripa Infrastructure Pvt. Ltd.) പ്രസ്തുത ഗ്രോട്ടോയുടെ നിർമ്മാതാക്കൾ.

delhi news
Advertisment