എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

publive-image

Advertisment

ഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ വച്ച് ജീവനക്കാരനെ യാത്രക്കാരൻ ആക്രമിച്ചു. എയർ ഇന്ത്യയുടെ ഗോവ-ഡൽഹി 882 വിമാനത്തിൽ വച്ചാണ് യാത്രക്കാരൻ ക്രൂ അംഗങ്ങളോട് മോശമായി പെരുമാറിയത്. ഇയാൾ ജീവനക്കാരെ അസഭ്യം പറയുകയും അവരിൽ ഒരാളെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു.

‘മെയ് 29ന് ഞങ്ങളുടെ എഐ882 വിമാനത്തിലെ ഒരു യാത്രക്കാരൻ മോശമായി പെരുമാറി. ഈ യാത്രക്കാരൻ ക്രൂ അംഗങ്ങളെ അസഭ്യം പറയുകയും വിമാനത്തിലുണ്ടായിരുന്ന ഒരാളെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു’ എയർ ഇന്ത്യ വക്താവ് അറിയിച്ചു. ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷവും യാത്രക്കാരൻ പ്രകോപനമില്ലാതെ ആക്രമണോത്സുകമായ പെരുമാറ്റം തുടർന്നുവെന്ന് അധികൃതർ പറഞ്ഞു.

‘ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴും, യാത്രക്കാരൻ പ്രകോപനരഹിതവും ആക്രമണാത്മകവുമായ പെരുമാറ്റം തുടർന്നു, ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവത്തെക്കുറിച്ച് ഞങ്ങൾ റെഗുലേറ്ററിനും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്‌.

ഞങ്ങളുടെ ജീവനക്കാരുടെയും യാത്രക്കാരുടെയും സുരക്ഷ ഞങ്ങൾക്ക് വളരെ പ്രധാനമാണ്. യാത്രക്കാരന്റെ ഈ അനിയന്ത്രിതമായ പെരുമാറ്റത്തെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ബാധിക്കപ്പെട്ട ക്രൂ അംഗങ്ങൾക്ക് ഞങ്ങൾ എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്യും.’ ‘ എയർ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.

Advertisment