/sathyam/media/post_attachments/xWE6DLjyoB9SmKkPd1HG.jpg)
ഡല്‍ഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ മാതാവിന്റെ കൊന്ത മാസമായ ഒക്ടോബർ ഒന്നാം തീയതി മുതൽ മുപ്പത്തിയൊന്നാം തീയതി വരെ ഫാരിദാബാദ് രൂപതയിലെ എല്ലാ ഇടവകകൾ തോറും മാതാവിന്റെ തിരുസ്വരൂപംവച്ച് കൊന്ത ചൊല്ലി പ്രത്യേകം പ്രാർത്ഥിക്കുന്നതിനു മുൻപ് അഭിവന്ദ്യ മാർ കുര്യാക്കോസ് ഭരണികുളങ്ങര പിതാവ് മാതാവിന്റെ തിരുസ്വരൂപം വെഞ്ചിരിച്ചു.
/sathyam/media/post_attachments/ruPLRcW3ngyghHG5LVln.jpg)
മാതൃവേദി രൂപത ഡയറക്ടർ ഫാദർ മാർട്ടിൻ പാലമറ്റവും രൂപത ഭാരവാഹികളും കരോൾ ബാഗ് മാതൃവേദി അംഗങ്ങളും വെഞ്ചിരിപ്പിൽ പങ്കെടുത്തു. കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫോറോന പള്ളിയിൽ നിന്നും തുടക്കം കുറിച്ചു മറ്റുള്ള ഓരോ ഇടവകളിലേയ്കും തിരുസ്വരൂപം കൊണ്ടുപോകാനുള്ള മാർഗ്ഗരേഖ മാതൃവേദി എക്സിക്യൂട്ടീവ്സ് തയ്യാറാക്കി എല്ലാ ഇടവകയേയും അറിയിച്ചിട്ടുണ്ട്.
രൂപതയിലെ എല്ലാ ഇടവകയിലേയും വികാരി അച്ഛന്മാരും മാതൃ വേദി അംഗങ്ങളും ഈ സംരംഭത്തിനെ വളരെ താൽപര്യത്തോടു കൂടെ സ്വാഗതം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us