'ഹായ് പപ്പ..'; വിമാനയാത്രക്കിടെ പൈലറ്റായ പിതാവിനെ കണ്ട് തുള്ളിച്ചാടി മകൾ; വൈറലായി വീഡിയോ

New Update

publive-image

ഡൽഹി: പെൺകുട്ടികളുടെ ‘ഹീറോ’ എന്നും അച്ഛനാണ്. പിതാവിനെ അനുകരിക്കാനും അവരെ പോലെ ആകാനും മിക്ക പെൺകുട്ടികളും ശ്രമിക്കാറുണ്ട്. അച്ഛൻ ചെയ്യുന്നതെല്ലാം സാഹസികത നിറഞ്ഞ കാര്യങ്ങളാണെന്നാണ് പെൺകുട്ടികൾ ചിന്തിക്കുന്നത്.

Advertisment

അത്തരത്തിൽ വിമാന യാത്രക്കിടെ പൈലറ്റായ അച്ഛനെ കണ്ട് തുള്ളിച്ചാടുന്ന ബാലികയുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ഷനയ മോത്തിഹാർ എന്ന ബാലികയാണ് ഡൽഹിയിലേയ്‌ക്കുള്ള യാത്രക്കിടെ പൈലറ്റായ അച്ഛനെ കണ്ട് ആഹ്ലാദം കൊണ്ട് തുള്ളിച്ചാടുന്നത്.

വിമാനത്തിൽ യാത്ര ചെയ്യവേ അവിചാരിതമായാണ് ഷനയ അച്ഛനെ പൈലറ്റ് വേഷത്തിൽ കണ്ടത്. ഉടൻ തന്നെ ബാലിക പിതാവിനെ ഉച്ചത്തിൽ വിളിച്ചു. ശേഷം പിതാവ് ഷനയയെ കൈയുയർത്തി കാണിക്കുന്നതുമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്.

കുട്ടിയുടെ അമ്മയാണ് ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ‘ എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച വിമാന യാത്രയാണിത്. പപ്പയെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു. എന്റെ ഏറ്റവും നല്ല സുഹൃത്തും അച്ഛനാണ്.

അച്ഛനാണ് വിമാനം പറത്തുന്നതെന്ന് അമ്മ പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല.’ ഷനയ പറഞ്ഞു. നിരവധി ആളുകൾ ഇതിനോടം വീഡിയോ കാണുകയും രസകരമായ കമന്റുകൾ രേഖപ്പെടുത്തുകയും ചെയ്തു. കുട്ടിയുടെ നിഷ്‌കളങ്കതയെ വർണിച്ചാണ് പലരും അഭിപ്രായങ്ങൾ പങ്കുവെച്ചത്.

NEWS
Advertisment