ആസന്നമായ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ തെരെഞ്ഞെടുപ്പിന് മുന്നോടിയായി നേതാക്കളുടെ യോഗം ചേർന്നു

New Update

publive-image

Advertisment

ന്യൂഡൽഹി: ആസന്നമായ ഡെൽഹി മുനിസിപ്പൽ കോർപറേഷൻ (എം.സി.ഡി) തെരെഞ്ഞെടുപ്പിന്റെ മുന്നോടിയായി ഡെൽഹിയിലെ മുൻ കോൺഗ്രസ് മന്ത്രിമാരുടേയും, മുൻ എം.എൽ.എ മാരുടെയും മുൻ ഡി.പി.സി.സി പ്രസിഡണ്ടുമാരുടേയും, ഡി.പി.സി.സിയുടെ മുതിർന്ന നേതാക്കളുടെയും യോഗം നടന്നു.

ഡെൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അനിൽ കുമാർ ചൗധരിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ, മുൻ ഡി.പി .സി.സി പ്രസിഡണ്ട് സുഭാഷ് ചോപ്ര, മുൻ വർക്കിംഗ് പ്രസിഡന്റ് രാജേഷ് ലിലോതിയ, മുൻ മന്ത്രി ഡോ.കിരൺ വാലിയ, മുൻ ഡെപ്യൂട്ടി സ്പീക്കർ അമരീഷ് സിംഗ് ഗൗതം, പ്രത്യക ക്ഷണിതാവ് രാജിവ് ജോസഫ്, മുൻ ഡെൽഹി മേയർ, ഡി.പി.സി.സി വൈസ് പ്രസിഡണ്ടുമാർ, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.എസ്.യു.ഐ സംസ്ഥാന പ്രസിഡന്റ്, സേവാദൾ സംസ്ഥാന ചീഫ് ഓർഗനൈസർ, തുടങ്ങി ഡെൽഹിയിലെ പ്രമുഖ കോൺഗ്രസ് നേതാക്കളും മുൻ എം.പിമാരും പങ്കെടുത്തു.

delhi news
Advertisment