ജസോള ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ തിരുനാൾ 22 മുതൽ

New Update

publive-image

ജസോള: ഫാത്തിമ മാതാ ഫൊറോന പള്ളിയിൽ ഇടവക മദധ്യസ്ഥയുടെ തിരുനാൾ ഒക്ടോബർ 22മുതൽ നവംബർ 2 വരെ ദിവസവും വൈകിട്ട് 6.15 മണിക്ക് ജപമാല,കുർബാന, നൊവേന, നേർച്ചയും 24ന് ഞായറാഴ്ച രാവിലെ 9:15ന് അഭിവന്ദ്യ പിതാവ് തിരുനാൾ കൊടിയേറ്റ് നടത്തും. തുടർന്ന് 9:30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ആർച്ച്ബിഷപ്‌ മാർ കുരിയാക്കോസ് ഭരണികുളങ്ങര മുഖ്യ കാർമ്മികൻ ആയിരിക്കും (ഫരീദാബാദ് രൂപത).

Advertisment

ലദിഞ്ഞു, വചനസന്ദേശം, സ്‌നേഹവിരുന്നും പ്രധാന തിരുനാൾ ദിവസവങ്ങൾയായ ശനിയാഴ്ച എൽവില മേലോഡീസ് ഡൽഹി അവതരിപ്പിക്കുന്ന ഗാനമേളയും, ഞായറാഴ്ച വൈകിട്ട് തിരുനാൾ കുർബാനയ്ക്ക് ശേഷം മുത്തുകുടകളുടെയും വാദ്യാഘോഷങ്ങളുടെയും അകമ്പടിയോടെ വിശുദ്ധ രൂപങ്ങൾ എഴുന്നോള്ളിച്ചുകൊണ്ടുള്ള ഭക്തി നിർഭരമായ പ്രദക്ഷിണവും ശിങ്കാരിമേളവും ഉണ്ടായിരിക്കുന്നതാണ്.

തിരുനാളിന്റെ വിവിധ ദിവസങ്ങളിലായി ഫാ. അബി കിഴക്കേമണ്ഡപത്തിൽ, ഫാ. ടിജോചെമ്പനക്കൽ, മോൺ. ജോസ് ഓടനാട്ട്, ഫാ. മാർട്ടിൻ നാൽപതിൽച്ചിറ, ഫാ. ജോമി കളപറമ്പൻ, ഫാ. ഫ്രാൻസിസ് കർത്താനം വി.സി, ഫാ സണ്ണി സി.എം.ഐ, ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ, ഫാ. ജിതിൻ വടക്കേൽ, ഫാ. എബി കുറുവൻപ്ലാക്കൽ എം.സ്.റ്റി, ഫാ. സന്തോഷ്‌ ഓലപ്പുരക്കൽ എം.സ്.റ്റി, ഫാ. ജോമോൻ കപ്പലുമാക്കൽ എന്നിവർ കാർമികത്വം വഹിക്കും.

തിരുനാൾ ഒരുക്കങ്ങൾ പൂർത്തിയായിതായി വികാരി റവ. ഫാ. ബാബു ആനിത്താനം കൈക്കാരന്മാരായ ടോണി ചാഴൂർ, അഭിലാഷ് ജോർജ് തിരുനാൾ കൺവീനർ എൻ.സി ഷാജി എന്നിവർ അറിയിച്ചു. ഫാ ഫ്രിജോ തറയിൽ, ഫാ. അബി കിഴക്കേമണ്ഡപത്തിൽ, ജോജോ ജോസ്, സിബി ജോൺ എന്നിവർ നേതൃത്വം നൽകും.

delhi news
Advertisment