Advertisment

കസ്തുരിരംഗൻ റിപ്പോര്‍ട്ട്: കർഷകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യും - കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ്

New Update

publive-image

Advertisment

ഡൽഹി: കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനു മുമ്പ് കർഷകരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മുഖ്യമന്ത്രിമാരുമായി ചർച്ച ചെയ്യുമെന്നു കേന്ദ്ര പരിസ്ഥിതി മന്തി ഭൂപേന്ദ്ര യാദവ്.

കാട്ടുപന്നിയെ വെടിവയ്ക്കാവുന്ന വന്യജീവികളുടെ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിഗണിക്കുമെന്ന് കത്തോലിക്കാ കോൺഗ്രസിന്റെ ചുമതലയുള്ള താമരശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ, ഫരീദാബാദ് രൂപത ആർച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണി കുളങ്ങര എന്നിവർക്കു മന്ത്രി ഉറപ്പു നൽകി.

കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതുമൂലം കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ബഫർസോൺ പ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു പരിഹാരം ആവശ്യപ്പെട്ട് ബിഷപ്പുമാർ ഇന്നലെ കേന്ദ്ര പരിസ്ഥിതി വനം മന്ത്രിക്ക് നിവേദനം നൽകി.

നിവേദ നത്തിൽ ആവശ്യപ്പെട്ട മൂന്നു കാര്യങ്ങളും അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി യാദവ് ഉറപ്പു നൽകിയതായി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് പരിസ്ഥിതി ലോലമായി നിജപ്പെടുത്തിയ 123 വില്ലേജു കളിലെ മനുഷ്യവാസ കേന്ദ്രങ്ങളും കാർഷിക മേഖലകളും ഇഎസ്എ വിജ്ഞാപനത്തിൽ നിന്ന് ഒഴിവാക്കണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.

publive-image

ഈ 123 വില്ലേജുകളിലായി 2001 ലെ സെന്‍സസ് അനുസരിച്ച് 22 ലക്ഷം ആളുകൾ അധിവസിക്കുന്നുണ്ട്. എന്നാൽ കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശേഷിച്ച അഞ്ചു സംസ്ഥാനങ്ങളിലെ 4033 ഇഎസ്എ വില്ലേജുകളിലായി ആകെ 28 ല ക്ഷം പേർ മാത്രമാണ് താമസി ക്കുന്നത്. അതിനാൽ തന്നെ കേരളത്തിലെ കർഷകരെയാണ് പ്രശ്നം ഗുരുതരമായി ബാധിക്കു ന്നത്.

വന്യജീവികളുടെ ആക്രമണത്തിൽ കേരളത്തിൽ നിരവധി മനുഷ്യരും വളർത്തുമൃഗങ്ങളും കൊല്ലപ്പെടുകയും കൃഷിഭൂമി നശിക്കുകയും ചെയ്യുന്നു. ഇരകൾക്ക് ശരിയായ നഷ്ടപരിഹാരം കി കിട്ടാറില്ല. കേരളത്തിലെ 16,146 ലോമീറ്റർ വനാതിർത്തിയിൽ ഭൂരിപക്ഷം സ്ഥലത്തും വേലികൾ പോലുമില്ല. ഇന്ത്യയിലെ 25 ശതമാനം ആനകളും കേരളത്തിൽ മാത്രമാണ്. കാട്ടുപന്നിയുടെ ശല്യ മാണ് കൂടുതൽ. അതിനാൽ കാട്ടുപന്നിയെ വെടിവയ്ക്കാനുള്ള ക്ഷദ്രജീവി (വെർമിൻ) പട്ടികയിൽ ഉൾപ്പെടുത്തണം.

കേരളത്തിൽ 23 വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇവയോടനുബന്ധിച്ച് വിശാലമായ സംരക്ഷിത വനഭൂമിയുമുണ്ട്. ഈ വനഭൂമിയുടെ അടുത്തുതന്നെയാണു ജനവാസകേന്ദ്രങ്ങൾ. കൃഷിഭൂമികൾ, ടൗണുകൾ, മാർക്കറ്റുകൾ, ആരോഗ്യകേന്ദ്രങ്ങൾ, അമ്പലങ്ങൾ, പള്ളികൾ, മോസ്കകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആദിവാസി കോളനികൾ തുടങ്ങിയവ ഈ വനാതിർത്തിയോട് ചേർന്നുണ്ട്.

ലക്ഷക്കണക്കിന് സാധാരണ മനുഷ്യർ ഈപ്രദേശങ്ങളിലാണ് ജീവിക്കുന്നത്. അതിനാൽ വന്യ മൃഗ സംരക്ഷണ കേന്ദ്രങ്ങളും വനപ്രദേശവും ഒഴികെയുള്ള ജനവാസകേന്ദ്രങ്ങളെ പരിസ്ഥിതി ലോലപ്രദേശമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

delhi news
Advertisment