Advertisment

ഡൽഹി നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്ത നഴ്‌സുമാർക്ക് വോട്ടവകാശം തേടിയുള്ള ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു

New Update

publive-image

Advertisment

ഡല്‍ഹി: ഡൽഹി നഴ്‌സിംഗ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നഴ്‌സുമാർക്കും വോട്ടവകാശം ആവശ്യപ്പെട്ട് ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് പുറപ്പെടുവിച്ചു.

ചീഫ് ജസ്റ്റിസ് ഡി.എൻ പട്ടേലും ജസ്റ്റിസ് ജ്യോതി സിംഗും അടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ഡിസംബർ 13-ന് കേസ് വീണ്ടും പരിഗണിക്കും. കൗൺസിലിന്റെ പ്രവർത്തനത്തിൽ "ജനാധിപത്യം" ഉണ്ടായിരിക്കണമെന്ന് അസോസിയേഷനായി ഹാജരായ അഭിഭാഷകൻ റോബിൻ രാജു വാദിച്ചു.

ഡൽഹി നഴ്സിംഗ് കൗൺസിലിൽ നഴ്‌സുമാർ നേരിടുന്ന സൗകര്യങ്ങളുടെ അപര്യാതയും അഭിഭാഷകൻ ചൂണ്ടിക്കാട്ടി. “ഞങ്ങൾ സംസാരിക്കുന്നത് കോവിഡ് യോദ്ധാക്കളെക്കുറിച്ചാണ്. അവരാണ് ആരോഗ്യ മേഖലയുടെ നട്ടെല്ല്,” അദ്ദേഹം പറഞ്ഞു.

ഡോക്ടർമാരോ, അഭിഭാഷകരോ ആകട്ടെ, പ്രൊഫഷണലുകളുടെ ക്ഷേമത്തിനായി രൂപീകരിച്ച എല്ലാ സ്ഥാപനങ്ങളിലും അതാത് സ്ഥാപനങ്ങളിലെ അംഗങ്ങൾക്ക് വോട്ടിംഗ് അധികാരങ്ങൾ നൽകിയിട്ടുണ്ടെന്നും, ഇവിടെ ഡൽഹി നഴ്സിംഗ് കൗൺസിലിൽ ആ രീതി ഇല്ലായെന്നും

അഭിഭാഷകൻ എടുത്തുപറഞ്ഞു. അതിനാൽ,നഴ്സിംഗ് ഓഫീസർമാരുടെ അവകാശം നിഷേധിക്കുന്നത് ജനാധിപത്യം, നീതി, സമത്വം എന്നീ തത്വങ്ങൾക്ക് വിരുദ്ധവുമാണ്." റോബിൻ രാജു ചൂണ്ടിക്കാട്ടി".

ഡൽഹി നഴ്സിംഗ് കൗൺസിൽ, ഡൽഹി സർക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന ഒരു നിയമപരമായ സ്ഥാപനമാണ്. വിഷയത്തിൽ, അസോസിയേഷനായി കോടതിയിൽ ഹർജി സമർപ്പിച്ച അഭിഭാഷകരായ റോബിൻ രാജുവിനും, ജോയൽ ജോസഫിനും നഴ്സിംഗ് സമൂഹത്തിന്റെ പേരിൽ നന്ദി അറിയിക്കുന്നതായി "അസോസിയേഷൻ ഭാരവാഹികൾ വാർത്ത ക്കുറിപ്പിൽ അറിയിച്ചു".

delhi news
Advertisment