പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ

New Update

publive-image

ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി നാളെ. രാവിലെ 10.30-നാണ് വിധി പറയുന്നത്.

Advertisment

ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്.
അന്വേഷണത്തിന് സ്വന്തം നിലയില്‍ സാങ്കേതിക വിദഗ്ദ്ധ സമിതി രൂപീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് നേരത്തെ സൂചന നല്‍കിയിരുന്നു.

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോയെന്നതില്‍ കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് മറുപടി നല്‍കിയിരുന്നില്ല. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍. റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എം.പി തുടങ്ങിയവരാണ് ഇത് സംബന്ധിച്ച്‌ സുപ്രീംകോടതിയെ സമീപിച്ചത്.

Advertisment