New Update
/sathyam/media/post_attachments/4QyOiiHqJ3kJQGsSHNwn.jpg)
ന്യൂഡൽഹി: സരിത വിഹാർ സെന്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ കൽക്കാജി സെന്റ് തോമസ് പ്രാർത്ഥന യോഗത്തിന്റെ നേതൃത്വത്തിലുള്ള കൽക്കാജി ഓർത്തഡോക്സ് കൺവെൻഷൻ നാളെ തുടക്കം.
Advertisment
നാളെ വൈകുന്നേരം 6ന് ഡൽഹി ഭദ്രാസനാധിപൻ അഭിവന്ദ്യ. ഡോ. യൂഹാനോൻ മാർ ദിമത്രിയോസ് തിരുമനസ്സ് ഉദ്ഘാടനം ചെയ്യും. തുടർന്ന് സഭയുടെ പ്രാസംഗികൻ പ്രൊഫ. ഇട്ടി വർഗീസ് കൺവെൻഷന് നേതൃത്വം നൽകും.
31ന് രാവിലെ 7ന് പ്രഭാത നമസ്കാരം തുടർന്ന് വിശുദ്ധ കുർബാനയും ബാല ബാലികാ സംഗമവും ഫാമിലി കൗൺസിലിങ്ങും നടക്കും. അതേത്തുടർന്ന് റ്റി.വി. ജോസഫ് മെമ്മോറിയൽ അവാർഡ് ദാന ചടങ്ങും സൺഡേ സ്കൂൾ കുട്ടികൾക്കായി നടത്തപ്പെടുന്നു. വികാരി അഡ്വ. ഡോ. ഫാ. ഷാജി ജോർജ്, പ്രാർത്ഥന യോഗം സെക്രട്ടറി രഞ്ജി ഡാനിയൽ, കൺവീനർ ജോളി മാത്യു, ട്രഷറർ ഷാജി ജേക്കബ് എന്നിവർ നേതൃത്വം നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us