/sathyam/media/post_attachments/SDlL37iztQIdUqEvkLuV.jpg)
ഡല്‍ഹി: ഡൽഹിയിലെ സാമൂഹിക, ജീവകാരുണ്യ പ്രവർത്തന രംഗത്തെ ഏറ്റവും മികച്ച സംഘടനകളിലൊന്നായ ഡിഎംസിയുടെ പ്രധാന ഓഫീസ് സൗത്ത് ഡൽഹിയിലെ ഗുൽമോഹർ പാർക്ക് റോഡിൽ ഗൗതം അപാർട്മെന്റിൽ തുറന്നു പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിൻ്റെ മുതിർന്ന അംഗം ഡോ. എ. മാധവൻ ഓഫീസ് സിരാകേന്ദ്രനായ ഡൽഹിയിൽ ഉത്ഘാടനം ചെയ്തു.
യോഗത്തിൽ ചെയർപേഴ്സൺ അഡ്വ. ദീപാ ജോസഫ് അദ്ധ്യക്ഷയായിരുന്നു, ജനറൽ സെക്രട്ടറി ജയരാജ് നായർ, ഫാ. ഷിജു ജോർജ്, സുരേഷ് നായർ, സുരേഷ് കുമാർ, സ്കറിയ തോമസ്, നെൽസൺ വർഗീസ് ഓമന ഗോപാൽ എന്നിവർ സംസാരിച്ചു.
ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഡിഎംസിയുടെ പത്ത് പുതിയ ചാപ്റ്ററുകൾ ഗ്ലോബൽ കോർഡിനേറ്റർ ഫ്രാൻസിസ് കൈതാരത്തിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ചു വരുന്നു. അമേരിക്ക, കാനഡ, കുവൈറ്റ്, സൗദി അറേബ്യ, ബഹറൈൻ, അബുദാബി, ദുബായ്, ഫ്രാൻസ്, ഒമാൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ഡിഎംസിയുടെ ജീവകാരുണ്യ പ്രവർത്തകർ സദാസമയം സഹായത്തിനുണ്ടാകും.
ഭാവിയിൽ ജനങ്ങളിലേക്ക് കൂടുതൽ ഇറങ്ങി ചെല്ലാനും, അവശത അനുഭവിക്കുന്നവർക്ക് ട്രസ്റ്റിന്റെ സഹായം വേഗമെത്തിക്കാനും, ഭാരവാഹികളെ നേരിട്ട് കണ്ടു സങ്കടം നിവർത്തിക്കാനും ഒരു ഓഫീസ് തുറന്നു പ്രവർത്തിക്കുന്നത് വഴി കഴിയും എന്ന് യോഗം വിലയിരുത്തി. കൂടുതൽ വിവരങ്ങൾക്ക് 9811281027, 9873784444.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us