ഡൽഹി മലയാളി വിശ്വകർമ്മ സഭയ്ക്ക് പുതിയ ഭാരവാഹികൾ

New Update

publive-image

ഡല്‍ഹി: ഡൽഹി മലയാളി വിശ്വകർമ്മ സഭ (വിശ്വം) യുടെ പൊതുയോഗവും പുതിയ ഭരണസമിതിയുടെ തെരഞ്ഞെടുപ്പും 2021 ഒക്ടോബർ 24-നു ആർ കെ പുരം സെക്ടർ 4-ലെ ഡിഎംഎ സെന്ററിൽ നടന്നു. കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട് നടത്തിയ പൊതുയോഗത്തിൽ പ്രസിഡന്റ്‌ ഡോക്ടർ എ മാധവൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ രവീന്ദ്രൻ സംഘടനയുടെ പ്രവർത്തനറിപ്പോർട്ടും ട്രഷറർ എ.ആർ രവി ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു.

Advertisment

publive-image

പൊതുയോഗത്തിന് ശേഷം നടന്ന തെരഞ്ഞെടുപ്പിൽ പി.കെ രവീന്ദ്രൻ പ്രസിഡന്റ്‌, പി രാജേഷ് കുമാർ, ഡോക്ടർ കെ ബി ഉഷ എന്നിവർ വൈസ് പ്രസിഡന്റ്മാർ, കെ.ആർ ശശികുമാർ ജനറൽ സെക്രട്ടറി, എസ് പദ്മകുമാർ, ആർ ബാബു എന്നിവർ ജോയിന്റ് സെക്രട്ടറിമാർ, എ.ആർ രവി ട്രഷറർ, അജിത് കുമാർ ദാമോദർ ആചാര്യ, സുതീഷ് കുമാർ, പി.എൻ മനോജ്‌, എം.കെ രാജൻ, രമ സുരേഷ്, എ.വി സതി, വി.ജി അനിരുദ്ധകുമാർ, ഷീല രാജേന്ദ്രൻ എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു. പൊതുയോഗത്തിൽ പ്രതീക്ഷിച്ചതിലും കൂടുതൽ അംഗങ്ങൾ പങ്കെടുത്തതായി പ്രസിഡന്റ്‌ പി.കെ രവീന്ദ്രൻ അറിയിച്ചു.

delhi news
Advertisment